ഷ്യ ലോകകപ്പിലെ ആദ്യ ഗോള്‍ റഷ്യന്‍ താരം ഗസിന്‍സ്‌കിയുടെ വക. മോസ്‌കോയിലെ ലുസിനിക്കി സ്‌റ്റേഡിയത്തില്‍ സൗദി അറേബ്യക്കെതിരെ നടന്ന ആദ്യ മത്സരത്തിലെ 12-ാം മിനിറ്റിലായിരുന്നു യൂറി ഗസിന്‍സ്‌കിയുടെ ഹെഡ്ഡര്‍ ഗോള്‍. 

മത്സരത്തിന്റെ തുടക്കം മുതല്‍ പതറിയ സൗദി പ്രതിരോധ നിരയിലെ വിള്ളല്‍ മുതലെടുത്തായിരുന്നു ഗസിന്‍സ്‌കിയുടെ ഹെഡ്ഡര്‍ ഗോള്‍. പോസ്റ്റിനുള്ളിലേക്ക് ഗോളോവിന്‍ നല്‍കിയ കൃത്യതയാര്‍ന്ന പാസ് സൗദി ഗോളി അല്‍ മയൗഫിനെ മറികടന്ന് ഗസിന്‍സ്‌കി പോസ്റ്റിലെത്തിക്കുകയായിരുന്നു. 

റഷ്യൻ ക്ലബ് എഫ്.സി ക്രാസ്നോദറിന്റെ താരമാണ് ഡിഫൻസീസ് മിഡ്ഫീൽഡറായ ഗിസിൻസ്കി. ഇരുപത്തിയെട്ടുകാരനായ ഗസിൻസ്കിയുടെ ഏഴാം അന്താരാഷ്ട്ര ഗോളാണ് റഷ്യയിൽ പിറന്നത്.