എക്കാറ്റരിന്‍ബര്‍ഗ്: കാത്തുനിൽക്കാൻ ഫ്രാൻസിന് മനസ്സില്ല. തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഫ്രാൻസ് ലോകകപ്പ് പ്രീക്വാർട്ടറിൽ ഇടമുറപ്പിച്ചു. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുൻ ചാമ്പ്യന്മാർ തോൽപിച്ചത്. 

മുപ്പത്തിനാലാം മിനിറ്റിൽ  കൈലിയന്‍ എംബാപ്പെയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. രണ്ട് കളികളിൽ നിന്ന് ആറുപോയിന്റുള്ള ഫ്രാൻസ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമതാണ്. രണ്ടു കളികളിലും തോറ്റ പെറു പുറത്തായിക്കഴിഞ്ഞു. ഫ്രാൻസിന് ഇനി ഡെൻമാർക്കുമായി മത്സരം ബാക്കിയുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ല.

അടുത്ത മത്സരത്തിൽ തോറ്റാലും ഓസ്ട്രേലിയ പെറുവിനെ തോൽപിച്ചാലും ആറു പോയിന്റുള്ള ഫ്രാൻസിന് പ്രീക്വാർട്ടറിലെത്താം. അതേ സമയം ആദ്യ മത്സരത്തിലും പരാജയപ്പെട്ട പെറു ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പില്‍ അവര്‍ക്കിനി ഓസ്‌ട്രേലിയയുമായിട്ടാണ് മത്സരം.

തോറ്റ് പുറത്തായെങ്കിലും ഫ്രാന്‍സിനെ നന്നായി വെള്ളം കുടിപ്പിക്കാന്‍ പെറുവിനായി. ബോള്‍ പൊസിഷനിലും പാസുകളുടെ കൃത്യതയിലും മുന്നില്‍ നിന്ന അവര്‍ക്ക് ഗോള്‍ മാത്രം നേടാനായില്ല. 

34-ാം മിനിറ്റില്‍ പെറു പ്രതിരോധത്തെ കബളിപ്പിച്ച് പന്തുമായി മുന്നേറിയ ജിറൂഡ് നല്‍കിയ പാസ് ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ എംബാപ്പെ പോസ്റ്റിലേക്കെത്തിക്കുകയായിരുന്നു. ഇതോടെ ഫ്രാന്‍സിനായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് എംബാപ്പെയ്ക്ക് സ്വന്തമായി. 19 വയസ്സും 183 ദിവസവുമാണ് എംബാപ്പെയുടെ പ്രായം.

തത്സമയ വിവരങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..