ലോകത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത രാത്രിയാണ് ജൂലൈ ഒന്ന്. ലോകകപ്പിലെ സൂര്യനും ചന്ദ്രനുമായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ഒരേ ദിവസം പുറത്തായിരിക്കുന്നു. ഹൃദയഭേദകമായിരുന്നു ആ രണ്ട് കാഴ്ച്ചയും.

എന്നാല്‍ രണ്ടു മനോഹര ചിത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചാണ് ഇരുവരും റഷ്യയില്‍ നിന്ന് യാത്ര തിരിച്ചത്. യുറഗ്വായ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ കവാനിയെ സൈഡ് ലൈനിനരികിലെത്താന്‍ സഹായിക്കുന്ന ക്രിസ്റ്റ്യാനൊ മനുഷ്യത്വത്തിന്റെ പ്രതീകമായി. അതുപോലൊരു നിമിഷം അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള മത്സരത്തിന് ശേഷവും സംഭവിച്ചു.

ആ നിമിഷത്തിലെ താരം പോള്‍ പോഗ്ബയായിരുന്നു. ഫ്രാന്‍സിനോട് തോറ്റ് നിരാശയോടെ നില്‍ക്കുന്ന ലയണല്‍ മെസ്സിയെ പോഗ്ബ വന്ന് ആശ്വസിപ്പിക്കുകയായിരുന്നു. പിന്നിലൂടെ വന്ന് മെസ്സിയെ കെട്ടിപ്പിടിക്കുകയായിരുന്നു പോഗ്ബ. എന്നിട്ട് തല മെസ്സിയുടെ തലയില്‍ മുട്ടിച്ചു. 

ഫുട്‌ബോളിലെ മനോഹരമായ കാഴ്ച്ച എന്നാണ് സോഷ്യല്‍ മീഡിയ ഇതിന് നല്‍കിയ വിശേഷണം. നിരവധി പേരാണ് ഈ ചിത്രം പങ്കുവെച്ചത്.

paul pogba

Content Highlights: Paul Pogba Hugs Lionel Messi World Cup 2018