മോസ്‌ക്കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത് ഒരു ബാഗാണ്. സ്വര്‍ണ നിറമുള്ള ഈ ബാഗിന്റെ ഉടമ നെയ്മറാണ്. തോല്‍വിക്ക് പിന്നാലെ ടീം റിയോ ഡി ജനീറോയിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് ഈ ബാഗുമായി നെയ്മര്‍ പ്രത്യക്ഷപ്പെട്ടത്.

ടീം ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഇത്. ഏകദേശം 64000 രൂപയാണ് ഈ ബാഗിന്റെ വില. അമ്മയുടേയും അച്ഛന്റേയും സഹോദരിയുടേയും നിഴല്‍ച്ചിത്രങ്ങളും ബാഗില്‍ കാണാം. 

കിരീടം പ്രതീക്ഷിച്ചെത്തിയ ബ്രസീല്‍ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോടെ തലനാരിഴയ്ക്കാണ് പരാജയപ്പെട്ടത്. 2-1നായിരുന്നു പരാജയം. ഈ പരാജയത്തിന്റെ നിരാശ എല്ലാ താരങ്ങളുടേയും മുഖത്ത് കാണാമായിരുന്നു. കുട്ടീന്യോ, ഫിര്‍മിന്യോ, മാഴ്‌സെലോ, വില്ല്യന്‍, അലിസണ്‍. മാര്‍കിന്യോസ് എന്നിവരെല്ലാം നിരാശ കലര്‍ന്ന മുഖവുമായാണ് മോസ്‌കോ വിട്ടത്.

Content Highlights: Neymar leaves Brazil’s team hotel with his gold bag