കെയ്‌റോ: ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലയെ ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള അന്തിമ ടീമിനെ ഈജിപ്ത് പ്രഖ്യാപിച്ചു. അവസാന 23 അംഗ സംഘത്തിലാണ് സലാ ഉള്‍പ്പെട്ടിരിക്കുന്നത്. പരിക്ക് ഭേദമാകുമെന്നും ഗ്രൂപ്പ് മത്സരം മുതല്‍ റഷ്യയില്‍ സല കളിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. നിലവില്‍ സ്‌പെയിനിലെ വലന്‍സിയയില്‍ ചികിത്സയിലാണ് സല.

മൂന്നാഴ്ച്ചക്കുളളില്‍ സലാഹിന് ആശുപത്രി വിടാനാവുമെന്ന് ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂണ്‍ 15ന് നടക്കുന്ന യുറുഗ്വെയ്ക്ക് എതിരായ ആദ്യ മത്സരം സലാഹിന് നഷ്ടമാകും. 19ന് റഷ്യയേയും 25ന് സൗദി അറേബ്യയേയുമാണ് ഈജിപ്ത് നേരിടുക.

ആഴ്‌സണല്‍ മധ്യനിര താരം എല്‍നേനിയും ടീമില്‍ ഉണ്ട്. എല്‍നേനിയുടെ പരിക്ക് ഭേദമായിട്ടുണ്ട്. വെസ്റ്റ് ബ്രോ താരം അഹമ്മദ് ഹെഗാസി, ആസ്റ്റണ്‍ വില്ല താരം എല്‍മുഹമ്മദി എന്നിവരും അവസാന സ്‌ക്വാഡില്‍ ഇടംപിടിച്ചു. 

Egypt Team

Goalkeepers: Essam El Hadary (Al Taawoun), Mohamed El-Shennawy (Al Ahly), Sherif Ekramy (Al Ahly).

Defenders: Ahmed Fathi, Saad Samir, Ayman Ashraf (all Al Ahly), Mahmoud Hamdy (Zamalek), Mohamed Abdel-Shafy (Al Fateh), Ahmed Hegazi (West Brom), Ali Gabr (Zamalek), Ahmed Elmohamady (Aston Villa), Omar Gaber (Los Angeles FC).

Midfielders: Tarek Hamed, (Zamalek), Shikabala (Zamalek), Abdallah Said (Al Ahli), Sam Morsy (Wigan Athletic), Mohamed Elneny (Arsenal), Mahmoud Kahraba (Al Ittihad), Ramadan Sobhi (Stoke City), Mahmoud Hassan (Kasimpasa), Amr Warda (Atromitos Athens).

Forwards: Marwan Mohsen (Al Ahly), Mohamed Salah (Liverpool)

Content Highlights: Mohamed Salah named in Egypt’s 23 man squad for Russia