റോസ്തോവ് അറീന:  വെള്ള ജെഴ്സിയിൽ ഭാഗ്യമില്ലെന്നാണ് കണക്കുനിരത്തി മെക്സിക്കോക്കാർ വിശ്വസിക്കുന്നത്. എന്നാൽ, ആ വിശ്വാസത്തെ രണ്ട് ഗോളുകൾ കൊണ്ട് തകർത്തിരിക്കുകയാണ് കാർലോസ് വെലയും ഹാവിയർ ഹെർണാണ്ടസും. ലോകകപ്പിൽ ഗ്രൂപ്പ് എച്ചിലെ രണ്ടാം പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിന് ദക്ഷിണ കൊറിയയെ മറികടന്ന മെക്സിക്കോയ്ക്ക് പ്രീക്വാർട്ടറിലേയ്ക്കുള്ള വഴി എളുപ്പമായിരിക്കുകയാണ്. രണ്ടു മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റായി അവർക്ക്. തുടർച്ചയായ രണ്ട് തോൽവികൾ ഏറ്റുവാങ്ങിയ ദക്ഷിണ കൊറിയ ലോകകപ്പിൽ നിന്ന് പുറത്തായി.

26-ാം മിനിറ്റില്‍ കാര്‍ലോസ് വെലയുടെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയ മെക്‌സിക്കോ 66-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഹാവിയര്‍ ഹെര്‍ണാണ്ടസായിരുന്നു ഗോള്‍ സ്‌കോറര്‍.

ലൊസാനൊ നല്‍കിയ പാസ്സില്‍ രണ്ട് കൊറിയന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നാണ് ഹെര്‍ണാണ്ടസ് ഗോള്‍ നേടിയത്. ദേശീയ ജെഴ്‌സിയില്‍ ഹെര്‍ണാണ്ടസിന്റെ 50-ാം ഗോളാണ് ഇത്. 

ആദ്യ പകുതിയില്‍ ബോക്സില്‍ വെച്ച് ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ യാങ് ഹ്യൂന്റെ കൈയില്‍ പന്ത് തട്ടുകയായിരുന്നു. ഇതോടെ ഹാന്‍ഡ് ബോളില്‍ റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത വെലയ്ക്ക് പിഴച്ചില്ല.

ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റിൽ സോൻ ഹ്യുങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ആശ്വാസഗോൾ കണ്ടെത്തിയത്.

തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..

Content Highlights: Mexico vs South Korea World Cup 2018