മോസ്‌കോ: റഷ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ പോകണമെന്ന് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് തീരുമാനിച്ചതാണ്. കാമുകി തടസ്സം നിന്നത് കാരണം കൂട്ടത്തില്‍ ഒരുത്തന്‍ മാത്രം വന്നില്ല. അവസാന സമയം പിന്‍മാറുകയായിരുന്നു.

സുഹൃത്തുക്കള്‍ വിട്ടില്ല, കാമുകി കാരണം പിന്‍മാറിയ അവനിക്ക് എട്ടിന്റെ പണി തന്നെ നല്‍കി. സുഹൃത്തിന്റെ വന്‍കട്ടൗട്ടുമായി റഷ്യയിലെ സ്റ്റേഡിയങ്ങള്‍ കയറി ഇറങ്ങുകയാണ് ഈ മെക്‌സിക്കന്‍ സംഘം. എന്റെ കാമുകി എന്നെ വരാന്‍ അനുദിക്കുന്നില്ല എന്നാണ് കട്ടൗട്ടിലെ ടീ ഷര്‍ട്ടില്‍ എഴുതിയിരിക്കുന്നത്.

ഇതുമായി റഷ്യയില്‍ കറങ്ങി നടക്കുകയാണിപ്പോള്‍ ഇവര്‍. ഹോട്ടലിലും മ്യൂസിയങ്ങളിലും എല്ലാം ഇവര്‍ സുഹൃത്തിന്റെ കട്ടൗട്ട് ഒപ്പം കൊണ്ട് പോകുന്നു. സംഭവത്തിന്റെ പിന്നിലെ കഥ അറിഞ്ഞതോടെ ലോകമാധ്യമങ്ങളില്ലാം വാര്‍ത്തയാക്കി. മെക്‌സിക്കോയിലെ സമൂഹമാധ്യമങ്ങളിലെ താരമാണിപ്പോള്‍ കാമുകി കാരണം റഷ്യന്‍ യാത്ര തടസ്സപ്പെട്ട ഈ യുവാവ്.

Content Highlights: Mexican Fans Bring Friend's Cut-Out to FIFA World Cup After Girlfriend Plays Spoilsport