മോസ്‌കോ: താന്‍ വിരമിക്കുകയാണെന്ന വാര്‍ത്ത തള്ളി സൂപ്പര്‍താരം ലയണല്‍ മെസ്സി. ലോകകപ്പ് ഉയര്‍ത്താതെ വിരമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മെസ്സി പറഞ്ഞു. തന്റെ 31-ാം പിറന്നാള്‍ ദിനത്തിലാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനത്തില്‍ ആരാധകരില്‍നിന്ന് ടീമിന് പഴി കേള്‍ക്കേണ്ടി വന്നിരുന്നു.

ശതാബ്ദി കോപ്പ അമേരിക്ക ഫൈനലില്‍ തോറ്റശേഷം ഒരുതവണ വിരമിക്കല്‍ നടത്തി തിരിച്ചെത്തിയ താരത്തിന്റെ തീരുമാനം എന്താണെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ''ലോകകപ്പ് വിജയമാണ് ഓരോ അര്‍ജന്റീനക്കാരന്റെയും സ്വപ്നം. എന്റെ ഏറ്റവും വലിയ സ്വപ്നവും ഇതുതന്നെ. അത് കൈവിടാന്‍ ഞാനൊരുക്കമല്ല. ലോകകപ്പ് സ്വന്തമാക്കിയ ശേഷമേ വിരമിക്കല്‍ കാര്യം ഞാന്‍ ആലോചിക്കുകയുള്ളൂ''- മെസ്സി പറഞ്ഞു.

ചൊവ്വാഴ്ച നൈജീരിയയുമായാണ് അര്‍ജന്റീനയുടെ അവസാന മത്സരം. ഈ മത്സരം അര്‍ജന്റീനയ്ക്ക് നിര്‍ണായകമാണ്.