സൗദി അറേബ്യക്കെതിരായ ജയം യുറഗ്വായ് താരം സുവാരസ് ആഘോഷിച്ചതാണ് ഫുട്‌ബോള്‍ ലോകത്തെ ചൂടുള്ള ചര്‍ച്ച. പന്ത് ജേഴ്‌സിക്കുള്ളില്‍ കയറ്റി അതില്‍ ചുംബിച്ചായിരുന്നു ആഘോഷം. 

എന്താണിതിന്റെ കാരണമെന്നറിയാതെ ആകാംക്ഷ പൂണ്ട ആരാധകര്‍ക്ക് ഒടുവില്‍ കാര്യം വ്യക്തമായി. മൂന്നാം കുട്ടിയെ കാത്തിരിക്കുകയാണെന്നാണ് വ്യത്യസ്തമായ ആഘോഷത്തിന്റെ അര്‍ഥം.

ട്വീറ്റിലൂടെയാണ് സുവാരസ് ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം ലോകത്തെ അറിയിച്ചത്. ഫോട്ടോ സഹിതമായിരുന്നു ട്വീറ്റ്. യുറഗ്വായ് താരത്തിന്റെ നൂറാം മത്സരമായിരുന്നു സൗദിക്കെതിരേ.

Content Highlights : Uruguay,Luis Suarez,Goal celebration,Saudi Arabia, FIFA World Cup 2018