ലോകം മുഴുവന്‍ പടര്‍ന്നു കിടക്കുന്ന ആരാധക സമൂഹമാണ് ഫുട്‌ബോള്‍ മിശിഹ മെസ്സിക്കുള്ളത്‌. ഒരു മത്സരത്തിലെ സമനിലയോ, ഒരു പെനാല്‍റ്റി പാഴാക്കിയതോ ഒന്നും അവരെ ബാധിക്കാനിടയില്ല.  ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുനേല്‍ക്കും പോലെ മെസ്സി തിരിച്ചെത്തുമെന്നുതന്നൊണ് ആരാധകരുടെ വിശ്വാസവും.

കേരളത്തിലും മെസ്സിക്ക് ആരാധകരുടെ എണ്ണത്തില്‍ കുറവില്ല. മെസ്സിയെ ചങ്കിടിപ്പായി കൊണ്ടുനടക്കുന്ന ആരാധന പങ്കുവെച്ച പുതിയ വീഡിയോയില്‍ കൂടുതലും മലയാളികളുടെ ആവേശമാണ്‌. തന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കേരളത്തിലെ ആവശം നിറയുന്നത്‌.

മെസ്സിയുടെ കട്ടൗട്ടും അര്‍ജന്റീനയുടെ പതാകയുമായി ആഹ്ലാദം പ്രകടിപ്പിക്കുന്ന ആരാധകരും 'ചങ്കിടിപ്പാണ് അര്‍ജന്റീന' എന്ന ഫ്രിയിമോടുകൂടി ഷെയര്‍ ചെയ്തിരിക്കുന്ന കുഞ്ഞാരാധകന്റെ ദൃശ്യങ്ങളുമെല്ലാം വീഡിയോയിലുണ്. 

മെസ്സിക്ക് നല്‍കുന്ന യഥാര്‍ത്ഥ പിന്തുണ സന്ദേശങ്ങള്‍ കണ്ടെത്തുക എന്ന വാചകത്തോട് കൂടിയാണ് ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 

Content Highlights : Lionel Messi,  FB page, Kerala Fans, Argentina, FIFA World Cup 2018