ഷ്യന്‍ ലോകകപ്പ് തുടങ്ങും മുമ്പേ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടേയും നെയ്മറിന്റേയും ആരാധകര്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ കളി തുടങ്ങിയതോടെ കഥയാകെ മാറി. മൂവര്‍ സംഘത്തില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മാത്രമാണ് ഇതുവരെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തത്. 

ഒരു ഗോള്‍ പോലും അടിക്കാനാകാതെ, ഒരു മികച്ച നീക്കം പോലും നടത്താനാകാതെ പൂര്‍ണ പരാജയമായിരുന്നു മെസ്സി. ഒരു ഗോൾ അടിച്ചെങ്കിലും നെയ്മറിന് മികച്ച അഭിനേതാവ് എന്ന പേരും വന്നു. എതിര്‍ താരങ്ങള്‍ ഒന്നു തൊടുമ്പൊഴേക്കും പരിക്കേറ്റതുപോലെ അഭിനയിക്കുന്ന നെയ്മറിന് തൊട്ടാവാടി എന്നാണ് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്നത്. എന്നാല്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തിലൂടെ തന്നെ ഒരു പെനാല്‍റ്റിയും ഫ്രീ കിക്കുമടക്കം ഹാട്രിക് നേടി ക്രിസ്റ്റ്യാനൊ താരമായി.

മെസ്സിയേയും നെയ്മറിനേയും വിമര്‍ശിച്ചും ക്രിസ്റ്റ്യാനോയെ പുകഴ്ത്തിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നതിനിടെ വൈറാലിയിരിക്കുകയാണ് ഒരു ട്രോള്‍ വീഡിയോ. ഈ വീഡിയോ കണ്ടാല്‍ ആരായാലും ചിരിച്ചുപോകും. നാട്ടിന്‍പുറത്തെ ഒരു ഗ്രൗണ്ടില്‍ നിന്ന് ചിത്രീകരിച്ചിരിക്കുന്ന വീഡിയോയില്‍ മെസ്സിയുടേയും നെയ്മറിന്റേയും ക്രിസ്റ്റ്യാനോയുടെയും ജഴ്‌സിയണിഞ്ഞാണ് താരങ്ങളെ പരഹസിക്കുന്നതും പുകഴ്ത്തുന്നതും.

Content Highlights: Lionel Messi , Neymar and Cristiano Ronaldo Troll Video