മോസ്‌ക്കോ: ലോകകപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരോ ടീമുകളായി റഷ്യയിലെത്തി തുടങ്ങി. ശനിയാഴ്ച്ച സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തങ്ങളുടെ ടീമുകള്‍ക്കൊപ്പം റഷ്യയില്‍ വിമാനമിറങ്ങി. 

അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നിവര്‍ കൂടാതെ കുഞ്ഞന്‍ രാജ്യമായ ഐസ്ലാന്റും ഏഷ്യന്‍ പ്രതീക്ഷയായ സൗദി അറേബ്യയും ശനിയാഴ്ച്ച റഷ്യയിലെത്തിയിരുന്നു. ഏഷ്യയിലെ മറ്റൊരു ശക്തിയായ ഇറാന്‍ നേരത്തെ തന്നെ മോസ്‌കോയില്‍ വിമാനമിറങ്ങിയിരുന്നു.

ലോകകപ്പിലെ ഉദ്ഘാടന മത്സരം കളിക്കുന്ന ടീമാണ് സൗദി അറേബ്യ. ഉദ്ഘാടന മത്സരം കളിക്കുന്ന ആദ്യ ഏഷ്യന്‍ ടീമെന്ന നേട്ടം സൗദിക്ക് ഇത്തവണ സ്വന്തമാകും. റൊണാള്‍ഡൊയുടെ പോര്‍ച്ചുഗലിന്  ജൂണ്‍ 15ന് സ്‌പെയിനുമായാണ് ആദ്യ മത്സരം. മെസ്സിയുടെ അര്‍ജന്റീനയ്ക്ക് ജൂണ്‍ 16ന് ഐസ്ലാന്റാണ് എതിരാളികള്‍. 

അര്‍ജന്റീന ടീം പരിശീലനത്തിനായി എത്തുന്നു

 

Content Highlights: Lionel Messi and Cristiano Ronaldo Reached Russia