മോസ്‌കോ: അര്‍ജന്റീനയ്‌ക്കെതിരേ 63-ാം മിനിറ്റില്‍ ഐസ്ലന്‍ഡിന്റെ റൂറിക് ഗിസ് ലസണ്‍ പകരക്കാരനായി ഇറങ്ങുന്നതിന് മുന്‍പുവരെ അയാളെ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍, മൈതാനത്തിറങ്ങിയശേഷം സാമൂഹികമാധ്യമങ്ങളിലെ താരമാണ് ഈ മുപ്പതുകാരന്‍.

പാറിനടക്കുന്ന സുവര്‍ണമുടിയും വെള്ളാരംകണ്ണുമാണ് ഗിസ് ലസണിനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കിയത്. കളിക്കുമുമ്പ് ഇന്‍സ്റ്റഗ്രാമില്‍ റൂറികിന്റെ ഫോളോവേഴ്സ് 30,000 മാത്രം. എന്നാല്‍, മത്സരശേഷം ഫോളോവേഴ്സിന്റെ എണ്ണം 2,50,000 ആയി. 

ലോകകപ്പ് കഴിയുമ്പോഴേക്കും ഫോളോവേഴ്സിന്റെ എണ്ണം ഐസ്ലന്‍ഡ് ജനസംഖ്യയേക്കാള്‍ ഉയരാം. ജര്‍മന്‍ രണ്ടാം ഡിവിഷനിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്. ഐസ്ലന്‍ഡിലെ അറിയപ്പെടുന്ന മോഡലുമാണ് റൂറിക് ഗിസ് ലസണ്‍. 48 കളികളില്‍നിന്ന് രാജ്യത്തിനായി മൂന്നു ഗോളും നേടി.

Content Highlights :  Iceland, Rurik Gislason, Instagram, Fifa World Cup 2018