ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ ലൈവായി മലയാളം കമന്ററിയോടെ കാണാം. സോണി ഇ.എസ്.പിഎന്നാണ് മത്സരം  മലയാളം കമന്ററിയോടെ സംപ്രേഷണം ചെയ്യുന്നത്. ആകെ ആറു ഭാഷകളിലായാണ് മത്സരം ആരാധകര്‍ക്ക് മുന്നിലെത്തുക.

സോണി ഇ.എസ്.പിഎന്നില്‍ തന്നെ തമിഴ്, തെലുഗ്, ബംഗാളി ഭാഷകളിലും മത്സരം കാണാം. ഹിന്ദി കമന്ററി സംപ്രേഷണം ചെയ്യുന്നത് സോണി ടെന്‍ ത്രീയിലാണ്. ഇംഗ്ലീഷില്‍ സോണി ടെന്‍ ടുവിലും സംപ്രേഷണം ചെയ്യും.

മൊബൈലില്‍ ലൈവ് സ്ട്രീമിങ്ങായി കാണാന്‍ സോണിയുടെ ആപ്പുമുണ്ട്. മത്സരം തുടങ്ങുന്നതിനും അവസാനിക്കുന്നതിനും മുമ്പുള്ള ഫുട്‌ബോള്‍ എക്‌സ്ട്രായില്‍ ബൈച്ചുങ് ബൂട്ടിയയും സുനില്‍ ഛേത്രിയും പങ്കെടുക്കും.

Content Highlights: How to Watch World Cup Football 2018 In India