പ്പുണ്ട്, കൂടെ കണ്ണീരും. കഴിഞ്ഞ അഞ്ചുതവണയും ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയ കളിക്കാരന് ടീമിനൊപ്പം ആഹ്ലാദിക്കാന്‍ അവസരമുണ്ടായില്ല. മികച്ച കളിക്കാരന്റെ ടീം ഫൈനലില്‍ തോറ്റുപോയിരുന്നു. ഇക്കുറി റഷ്യയില്‍ ചരിത്രം മാറുമോയെന്നാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത്.

മികച്ച കളിക്കാരനുള്ള സുവര്‍ണപന്തുമായി 2014 ലോകകപ്പില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ മെസ്സി മടങ്ങുമ്പോള്‍ ലോകകിരീടം ജര്‍മന്‍ ടീമിന്റെ കൈവശമായിരുന്നു. 1998 ലോകകപ്പില്‍ ബ്രസീല്‍ താരം റൊണാള്‍ഡോയില്‍ തുടങ്ങി 2014 വരെ അഞ്ചു ലോകകപ്പുകളിലും ലോകകപ്പിലെ മികച്ച കളിക്കാരന് അതിനൊപ്പം കിരീമുയര്‍ത്താന്‍ ഭാഗ്യമുണ്ടായില്ല. 1994-ല്‍ ബ്രസീലിന്റെ റൊമാരിയോയാണ് കിരീടവും സുവര്‍ണപന്തും ഒരുമിച്ച് സ്വന്തമാക്കിയിരുന്നു.

ഇക്കുറി റഷ്യയില്‍ ചരിത്രം തിരുത്തുമോ? വമ്പന്‍ അട്ടിമറികളോടെ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യയുടെ നായകന്‍ ലൂക്കാ മോഡ്രിച്ച്, ഫ്രഞ്ച് താരങ്ങളായ അന്റോയ്ന്‍ ഗ്രീസ്മാന്‍, കൈലിയന്‍ എംബാപ്പെ, ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാര്‍ഡ്, ആറുഗോളുകളുമായി ടോപ് സ്‌കോറര്‍ പട്ടികയിലുള്ള ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ എന്നിവരാണ് ഇക്കുറി മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാര സാധ്യതയില്‍ മുന്നിലുള്ളത്.

ക്രൊയേഷ്യയെ ഫൈനല്‍വരെ എത്തിച്ചതില്‍ ലൂക്കാ മോഡ്രിച്ച് എന്ന മധ്യനിര മാന്ത്രികന് വലിയ പങ്കുണ്ട്. ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനത്തുള്ള ക്രൊയേഷ്യ ഫൈനല്‍വരെയുള്ള യാത്രയില്‍ അര്‍ജന്റീന (അഞ്ചാം റാങ്ക്), ഡെന്‍മാര്‍ക്ക് (12), ഇംഗ്ലണ്ട് (12) എന്നിവരെ അട്ടിമറിച്ചു. രണ്ടുഗോളാണ് മോഡ്രിച്ച് നേടിയത്.

അര്‍ജന്റീനയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഇരട്ടഗോള്‍ നേടിയ ഫ്രാന്‍സിന്റെ യുവതാരം കൈലിയന്‍ എംബാപ്പെയും മികച്ച താരത്തിനുള്ള പട്ടികയിലുണ്ടെങ്കിലും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ലഭിക്കാനാണ് സാധ്യത. ആറുഗോളുകളുമായി ടോപ് സ്‌കോറര്‍ പട്ടികയില്‍ മുന്നിലുള്ള ഇംഗ്ലണ്ടിന്റെ ഹാരി കെയ്നും ഗോള്‍ഡന്‍ ബോള്‍ പട്ടികയിലുണ്ട്. ഫ്രാന്‍സിന്റെ അന്റോയ്ന്‍ ഗ്രീസ്മാനും ബെല്‍ജിയത്തിന്റെ ഈഡന്‍ ഹസാര്‍ഡും പുരസ്‌കാരത്തിന് മുന്‍നിരയിലുണ്ട്.

1998

ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനെ ഫൈനല്‍വരെ എത്തിച്ചതില്‍ റൊണാള്‍ഡോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. എന്നാല്‍, ഫൈനലില്‍ തിളങ്ങാനായില്ല. ബ്രസീലിനെ കീഴടക്കി ഫ്രാന്‍സ് കിരീടം നേടി. മികച്ച കളിക്കാരനുള്ള പുരസ്‌കാരം റൊണാള്‍ഡോക്ക് ലഭിച്ചു.

2002

ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പില്‍ റൊണാള്‍ഡോയുടെ ടീം പകരംവീട്ടി. ഫൈനലില്‍ ജര്‍മനിയെ 2-0 ത്തിന് തോല്‍പ്പിച്ച് ബ്രസീല്‍ കിരീടമുയര്‍ത്തി. പക്ഷേ അപ്പോള്‍ മികച്ച കളിക്കാരനായത് ജര്‍മനിയുടെ ഗോള്‍കീപ്പര്‍ ഒലിവര്‍ ഖാന്‍. ലോകകപ്പ് ചരിത്രത്തില്‍ മികച്ച കളിക്കാരനായ ഒരേയൊരു ഗോള്‍കീപ്പറും ഒലിവര്‍ ഖാനാണ്.

2006

ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്റെ ടീം കപ്പ് നേടിയില്ലെന്ന് മാത്രമല്ല, വിവാദത്തിന്റെയും അപമാനത്തിന്റെയും ഭാരവുമായാണ് അദ്ദേഹം ലോകകപ്പ് വേദി വിട്ടത്. ഫൈനലില്‍ ഇറ്റലിയുടെ പ്രതിരോധ താരം മാര്‍ക്കോ മറ്റെരാസിയെ തലകൊണ്ടിടിച്ചതിന് ചുവപ്പുകാര്‍ഡ് വാങ്ങിയാണ് സിദാന്‍ കളം വിട്ടത്. സിദാന്റെ ഗോളില്‍ ഫ്രാന്‍സ് മുന്നിലെത്തിയശേഷമാണ് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഫ്രാന്‍സ് 5-3ന് തോറ്റത്. ടൂര്‍ണമെന്റില്‍ സിദാന്‍ മൂന്നുഗോള്‍ നേടി.

2010

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ അഞ്ചുഗോള്‍ നേടിയ യുറഗ്വായ്യുടെ ഡീഗോ ഫോര്‍ലാന്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ടീം സെമി ഫൈനലില്‍ ഹോളണ്ടിനോട് തോറ്റു. ഹോളണ്ടിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ കപ്പ് നേടി.

2014

ബ്രസീല്‍ ലോകകപ്പില്‍ നാലു ഗോളുകള്‍ നേടിയ മെസ്സി മികച്ച കളിക്കാരനായി. എന്നാല്‍, ഫൈനലില്‍ മെസ്സി നയിച്ച അര്‍ജന്റീനയെ കീഴടക്കി ജര്‍മനി കിരീടം നേടി.

Content Highlights : Golden Ball, Kylian Mbappe, Luka Modric, Antoine Griezmann