റ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ലെറോയി സാനെ ഇല്ലാതെ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനി 2018 ലോകകപ്പ് ഫുട്ബോളിനുള്ള 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയില്‍ നിന്ന് മുക്തനായ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. എട്ട് മാസത്തോളം കളിക്കളത്തില്‍ ഇല്ലാതിരുന്ന ന്യൂയര്‍ കഴിഞ്ഞ ദിവസം ഓസ്ട്രിയയ്‌ക്കെതിരേ നടന്ന മത്സരത്തിലാണ് ടീമില്‍ തിരിച്ചെത്തിയത്. 13 പുതുമുഖ താരങ്ങള്‍ അടങ്ങിയ ടീമിനെയാണ് ജര്‍മന്‍ കോച്ച് ജോക്കിം ലോവ് തിരഞ്ഞെടുത്തത്.

സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം മികച്ച ഫോമില്‍ കളിച്ച സാനെയ്ക്ക് പകരം യുവതാരം ജൂലിയന്‍ ബ്രാന്‍ഡ്ടിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ടോണി ക്രൂസ്, ഓസില്‍, ഹമ്മല്‍സ്, മുള്ളര്‍, വെര്‍ണര്‍, ഡ്രാക്സ്ലര്‍, മാരിയോ ഗോമസ്, മാര്‍ക്കോ റൂയിസ് എന്നീ പ്രമുഖ താരങ്ങള്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സനെയ്ക്ക് പുറമേ ഗോള്‍കീപ്പര്‍ ലെനോ, സ്ട്രൈക്കർ നില്‍സ് പീറ്റേഴ്‌സണ്‍, ഡിഫന്‍ഡര്‍ ജൊനാഥന്‍ താ എന്നിവര്‍ക്കും ടീമില്‍ ഇടംനേടാന്‍ സാധിച്ചില്ല. ലോകകപ്പില്‍ സ്വീഡന്‍, മെക്‌സിക്കോ, സൗത്ത് കൊറിയ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് എഫിലാണ് ജര്‍മനിയുടെ മത്സരം. 

23 അംഗ ടീം

Goalkeepers: Manuel Neuer (Bayern Munich), Marc-Andre ter Stegen (Barcelona), Kevin Trapp (Paris St Germain).

Defenders: Jerome Boateng (Bayern Munich), Matthias Ginter (Borussia Moenchengladbach), Jonas Hector (Cologne), Mats Hummels (Bayern Munich), Joshua Kimmich (Bayern Munich), Marvin Plattenhardt (Hertha Berlin), Antonio Ruediger (Chelsea), Niklas Suele (Bayern Munich).

Midfielders: Julian Brandt (Bayer Leverkusen), Julian Draxler (Paris St Germain), Leon Goretzka (Schalke 04), Ilkay Gundogan (Manchester City), Sami Khedira (Juventus), Toni Kroos (Real Madrid), Thomas Mueller (Bayern Munich), Marco Reus (Borussia Dortmund), Sebastian Rudy (Bayern Munich), Mesut Ozil (Arsenal).

Forwards: Mario Gomez (VfB Stuttgart), Timo Werner (RB Leipzig). 

Content Highlights; Germany Announce World Cup Squad; Neuer In, Sane Left Out