പാരിസ്: മധ്യനിരക്കാരനായ ദിമിത്രി പയെറ്റ്, മുന്നേറ്റത്തില്‍ അലക്‌സാണ്ട്ര ലക്കാസെറ്റ, ആന്റണി മാര്‍ഷ്യല്‍ തുടങ്ങിയ പ്രമുഖരെ പുറത്തിരുത്തി ലോകകപ്പിനുള്ള 23 അംഗ ടീമിനെ ഫ്രാന്‍സ് പ്രഖ്യാപിച്ചു. ഫ്രാന്‍സിന്റെ പ്രതിഭാ ധാരാളിത്തം വിളിച്ചോതുന്നതാണ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച ടീം.  

ഫ്രാന്‍സില്‍ നടന്ന 2016 യൂറോ കപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ദിമിത്രി പയെറ്റിന്റെ വഴി മുടക്കിയത് പരിക്കാണ്.  ഫ്രഞ്ച് കപ്പ് മാഴ്‌സയ്ക്ക് കളിക്കുന്ന പയറ്റ് കഴിഞ്ഞ ദിവസം അത്‌ലറ്റിക്കോ മാഡ്രിഡിനിതെരായ യൂറോപ്പ കപ്പ് ഫൈനലിനിടയില്‍ കണ്ണീരോടെയാണ് ഗ്രൗണ്ട് വിട്ടത്. ലോകകപ്പ് ടീമിലുണ്ടാകേണ്ട കളിക്കാരനായിരുന്നു പയറ്റെന്നും കുറഞ്ഞത് മൂന്നാഴ്ച്ചത്തെ എങ്കിലും വിശ്രമം വേണ്ടതുകൊണ്ട് ടീമിലെടുക്കാന്‍ നിര്‍വ്വാഹമില്ലെന്നും ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ദെഷാംപ്‌സ് പറഞ്ഞു. 

മാഴ്‌സെയില്‍ പയെറ്റിന്റെ സഹതരാമായ ഫ്‌ളോറിയന്‍ തൗവിനും ലിയോണ്‍ ക്യാപ്റ്റന്‍ നബീല്‍ ഫെക്കിറും മുന്നേറ്റത്തില്‍ ഇടം നേടി. റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ കരീം ബെന്‍സെമ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആന്റണി മാര്‍ഷ്യല്‍, ആഴ്‌സണലിന്റെ അലക്‌സാണ്ടര്‍ ലക്കാസെറ്റ, ബയറണിന്റെ കിങ്‌സ് കോമാന്‍ തുടങ്ങിയവര്‍ക്ക് ടീമില്‍ ഇടമില്ല. ബെന്‍സേമ മൂന്നു വര്‍ഷമായി ദേശീയ ടീമിന് വേണ്ടി കളിച്ചിട്ട്. 

അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന ഗ്രീസ്മാനാകും ആക്രമണത്തിന്റെ ചുമതല. ഒപ്പം പി.എസ്.ജിയുടെ കെയ്‌ലിന്‍ എംബാപ്പ, ബാഴ്‌സലോണയുടെ ഒസ്മാനെ ഡെംബാലെ എന്നിവരുമുണ്ട്. കാന്റെ, പോള്‍ പോഗ്ബ, മറ്റിയൂഡി തുടങ്ങിയവര്‍ അണിനിരക്കുന്ന മധ്യനിരയും ശക്തമാണ്.

France Squad

Goalkeepers: Hugo Lloris (Tottenham Hotspur), Steve Mandanda (Marseille), Alphonse Areola (Paris Saint-Germain)

Defenders: Lucas Hernandez (Atletico Madrid), Presnel Kimpembe (Paris Saint-Germain), Benjamin Mendy (Manchester City), Benjamin Pavard (Stuttgart), Adil Rami (Marseille), Djibril Sidibe (Monaco), Samuel Umtiti (Barcelona), Raphael Varane (Real Madrid)

Midfielders: N'Golo Kante (Chelsea), Blaise Matuidi (Juventus), Steven N'Zonzi (Sevilla), Paul Pogba (Manchester United), Corentin Tolisso (Bayern Munich)

Forwards: Ousmane Dembele (Barcelona), Nabil Fekir (Lyon), Olivier Giroud (Chelsea), Antoine Griezmann (Atletico Madrid), Thomas Lemar (Monaco), Kylian Mbappe (Paris Saint-Germain), Florian Thauvin (Marseille)

 

Content Highlights:France World Cup Football Squad