ലുഷ്‌നിക്കിയില്‍ വിശ്വകിരീടം ഫ്രാന്‍സ് ഏറ്റുവാങ്ങുമ്പോള്‍ പ്രകൃതി പോലും സന്തോഷിക്കുകയായിരുന്നു. ട്രോഫി ഫ്രാന്‍സ് ടീമംഗങ്ങളുടെ കൈയിലത്തിയതോടെ മഴ പെയ്യാന്‍ തുടങ്ങി. ആ മഴയുടെ തണുപ്പിലും ഫ്രഞ്ച് ടീം ആഘോഷത്തിന്റെ ചൂടു കുറച്ചില്ല.

ഇതിനിടയില്‍ ട്രോഫി കൈയില്‍ പിടിച്ച് ഓരോ താരങ്ങളും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങി. ചിലര്‍ ട്രോഫിയില്‍ ചുംബിച്ചാണ് സന്തോഷം പങ്കുവെച്ചത്. എന്നാല്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ കാന്റെയുടെ കാര്യമായിരുന്നു അതിലും രസകരം. കാന്റെയ്ക്ക് ട്രോഫിയില്‍ ഒന്നു തൊടണമെന്നുണ്ടായിരുന്നു. എന്നാല്‍ നാണംകുണുങ്ങിയായ കാന്റെയ്ക്ക് അത് പറയാനും മടി. ഒടുവില്‍ സഹതാരം സ്റ്റീവന്‍ എന്‍സോന്‍സി സഹായെത്തിനെത്തുകയായിരുന്നു. 

ഇരുപത്തിയേഴുകാരനായ കാന്റെ റഷ്യന്‍ ലോകകപ്പില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഫൈനലില്‍ മഞ്ഞക്കാര്‍ഡ് കണ്ട കാന്റെയെ 55-ാം മിനിറ്റില്‍ ദെഷാംപ്‌സ് പിന്‍വലിച്ചു. പകരം എന്‍സോന്‍സിയെ കളത്തിലിറക്കി. ആ എന്‍സോന്‍സി തന്നെ ലോകകപ്പില്‍ ഒന്നു തൊടാനുള്ള കാന്റെയുടെ ആഗ്രഹം സാധിപ്പിച്ചുകൊടുത്തതും. 

Content Highlights: France star N Golo Kante too shy to ask to hold World Cup