മോര്‍ഡോവിയ: ഇതാണ് ശരിയായ പകരംവീട്ടൽ. ശരിയായ ഇന്ദ്രജാലം. നാലു വർഷം മുൻപത്തെ ആ നാണക്കേടിന് മനോഹരമായി തന്നെ ജപ്പാൻ കണക്കുതീർത്തു. ലോകകപ്പ് ഗ്രൂപ്പ്‌ എച്ചിലെ ആദ്യ മത്സരത്തിൽ ജപ്പാൻ പത്തുപേരുമായി കളിച്ച കൊളംബിയയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ ലോകകപ്പിൽ ഒരു ലാറ്റിനമേരിക്കൻ ടീമിനെ തോൽപിക്കുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന ബഹുമതി ജപ്പാന് സ്വന്തമായി.

കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ കൊളംബയിയയുടെ കൈയിൽ നിന്നേറ്റ ദയനീയമായ തോൽവിക്കുള്ള മധുരപ്രതികാരമായി ഇത് ജപ്പാന്.

സാഞ്ചസ് ചുവപ്പു കാർഡ് കണ്ടതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ആറാം മിനിറ്റിൽ ഷിൻജി കഗാവയാണ് ജപ്പാനെ ആദ്യമായി മുന്നിലെത്തിച്ചത്. 39-ാം മിനിറ്റിൽ ഒന്നാന്തരമൊരു ഫ്രീകിക്കിലൂടെ ക്വിന്റെറോ കൊളംബിയയെ ഒപ്പമെത്തി. എന്നാൽ, 73-ാം മിനിറ്റിൽ യുയു ഒസാക്കോ ജപ്പാനുവേണ്ടി വീണ്ടും ലീഡുയർത്തി വിജയം ഉറപ്പിച്ചു. ജപ്പാൻ കൊളംബയിയക്കെതിരേ നേടുന്ന ആദ്യ വിജയമാണിത്. 

കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതാണ്‌ കൊളംബിയക്ക് തിരിച്ചടിയായത്‌. അതിന് കിട്ടിയ പെനാല്‍റ്റി ജപ്പാന്‍ താരം ഷിന്‍ജി കവാഗ വലയിലെത്തിക്കുകയും ചെയ്തു. നെറ്റിലേയ്ക്ക് നീങ്ങിയ കഗാവയുടെ ഷോട്ട് ബോക്‌സില്‍ വച്ച് സാഞ്ചസ് കൈ കൊണ്ട് തട്ടിയതിനാണ് ചുവപ്പ് കാര്‍ഡും പെനാല്‍റ്റിയും വിധിച്ചത്. ഡൈവ് ചെയ്ത ഗോളിയുടെ എതിര്‍ദിശയിലേയ്ക്ക് അനായാസമായാണ് കഗാവ പന്ത് തട്ടിയിട്ടത്.

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്...

LIVE BLOG STATISTICS LINE-UPS

Loading Live Blog..