എകതരിന്‍ബര്‍ഗ്: അവസാന വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഗിമിനസ് നേടിയ ഗോളിന് ഈജിപ്തിനെതിരായ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച് യുറുഗ്വായ്. ഫോം കണ്ടെത്താൻ ഇരു ടീമുകളും വിഷമിച്ച മത്സരത്തിന്റെ എൺപത്തിയൊൻപതാം മിനിറ്റിലായിരുന്നു ഗിമിനസിന്റെ വിജയഗോൾ.

സലയില്ലാതെ കളിച്ചിട്ടും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാൻ ഈജിപ്തിന് കഴിഞ്ഞു. 89-ാം മിനിറ്റില്‍ പ്രതിരോധ കോട്ട കെട്ടുന്നതില്‍ വരുത്തിയ പിഴവാണ് ഈജിപ്തിന് തിരിച്ചടിയായത്‌. യുറുഗ്വായ് നിരയില്‍ സൂപ്പർ സ്ട്രൈക്കർമാരായ ലൂയിസ് സുവാരസിനും എഡിൻസൺ കവാനിക്കും ഡ്രിബിളിങ്ങിന്റെ ആശാനായ ഡി അരാസിയാറ്റയ്ക്കും വേണ്ടത്ര തിളങ്ങാൻ സാധിച്ചിരുന്നില്ല. 

ജയത്തോടെ നിര്‍ണായകമായ മൂന്ന് പോയന്റ് യുറുഗ്വായ് സ്വന്തമാക്കി. നേരത്തെ ഗ്രൂപ്പ് എയില്‍ നടന്ന റഷ്യ-സൗദി മത്സരത്തില്‍ വിജയിച്ച റഷ്യക്കും മൂന്ന് പോയന്റുണ്ട്.

Live Updates......

ഏകപക്ഷീയമായ ഒരു ഗോളിന് യുറുഗ്വായ്ക്ക് വിജയം

മരിയ ഗിമിനസിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ യുറുഗ്വായ് മുന്നില്‍...

89' യുറുഗ്വായ് ഗോള്‍...

Luis Suarez

മത്സരം 80 മിനിറ്റ് പിന്നിടുന്നു... ഈജിപ്ത് 0-0 യുറുഗ്വായ്‌

73' സുവാരസിന് വീണ്ടും സുവര്‍ണാവസരം. ഗോള്‍ ശ്രമം പാഴായി

Fifa

64' ഈജിപ്ത് രണ്ടാമത്തെ ചേഞ്ച്. മര്‍വാന് പകരം കഹ്‌റാബ ഇറങ്ങി

egypt

63' തുടര്‍ച്ചയായി രണ്ട് മാറ്റം വരുത്തിയിട്ടും യുറുഗ്വായ്ക്ക് ഗോള്‍ നേടാന്‍ സാധിക്കുന്നില്ല. മത്സരം ഗോള്‍ രഹിതമായി മുന്നേറുന്നു

59' യുറുഗ്വാ നിരയില്‍ വീണ്ടും മാറ്റം. അരാസ്‌കാറ്റെയെ കയറ്റി റോഡ്രിഗസ് ഇറങ്ങി

58' യുറുഗ്വായുടെ ആദ്യ ചേഞ്ച്. നാന്‍ഡെസിന് പകരക്കാരനായി സാഞ്ചസ് കളത്തില്‍

മത്സരം 55 മിനിറ്റ് പിന്നിടുന്നു. ഗോള്‍ രഹിതം

പരിക്കേറ്റ ഹമീദ് പുറത്തേക്ക്‌

hameed

49' ഈജിപ്ത് നിരയില്‍ പരിക്കേറ്റ ഹമീദിന് പകരം മോര്‍സി ഇറങ്ങി

47' സുവാരസിന് മികച്ച അവസരം. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഗോളടിക്കാനുള്ള അവസരം. ഈജിപ്ത് ഗോളി തട്ടിയകറ്റി

46' രണ്ടാം പകുതിക്ക് തുടക്കമായി

uruguay

ഹാഫ് ടൈം വിസിൽ.

45+1: ഈജിപ്തിന്റെ ട്രസഗെയുടെ ഒന്നാന്തരം മുന്നേറ്റം. പക്ഷേ, യുറുഗ്വാ പ്രതിരോധം സമർഥമായി തടഞ്ഞു.

38' യുറുഗ്വായുടെ ഗോഡിന്റെ ഒരു മിന്നല്‍ നീക്കം. ഡി അരാസിയാറ്റയ്ക്ക് നല്ലൊരു പാസ് നല്‍കി. എന്നാല്‍, അരാസിയാറ്റയുടെ മോശപ്പെട്ട ടച്ച് ഈജിപ്തിന് ഗുണമായി.

34' ഈജിപ്തിന്റെ മുന്നേറ്റം. ട്രസഗെയ് ഒന്നാന്തരമായി മുന്നേറിയെങ്കിലും ലക്ഷ്യം കാണാൻ മാത്രം കഴിഞ്ഞില്ല.

32' യുറുഗ്വായ്ക്ക് ഫ്രീകിക്ക് പാഴായി. സുവാരസ് എടുത്ത കിക്ക് പ്രതിരോധ ഭിത്തിയിൽ തട്ടിത്തെറിച്ചു.

24' ലൂയിസ് സുവാരസ് ഒന്നാന്തരമൊരു അവസരം പാഴാക്കി. കോർണറിനുശേഷം ലഭിച്ച പന്ത് ബോക്സിൽ വച്ച് പോസ്റ്റിലേയ്ക്ക് തൊടുത്തെങ്കിലും നെറ്റിന്റെ സൈഡിലാണ് അവസാനിച്ചത്.

ball

17' ഈജിപ്തിന്റെ മുന്നേറ്റം. എന്നാൽ, നിലത്ത് വീണ അൽ സാദ് മഞ്ഞ കാർഡിൽ നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.

11' ഈജിപ്തിന്റെ ആദ്യത്തെ അപകടകരമായ നീക്കം. പഞ്ച് നെഞ്ചു കൊണ്ട് നന്നായി നിയന്ത്രിച്ച ട്രസഗെയ്ക്ക് അത് പക്ഷേ വലയിലെത്തിക്കാൻ കഴിഞ്ഞില്ല. ശക്തി കുറഞ്ഞ ഷോട്ട് ഗോളി മുസ്ലേര അനായാസം കൈയിലൊതുക്കി.

soccer

8'  എഡിൻസൺ കവാനിയുടെ അപകടരമായ ഷോട്ട്. ഈജിപ്ത് ഗോളി ഡൈവ് ചെയ്ത് പിടിച്ചു.

ഈജിപ്ത്-യുറുഗ്വായ് മത്സരം ആരംഭിച്ചു.

teams

ടീമുകളും ഒഫിഷ്യലുകളും ഗ്രൗണ്ടിലേയ്ക്ക്.

suarez

line up
Courtesy: Fifa

ഈജിപ്തിന്റെ ടീമിൽ പരിക്കേറ്റ മുഹമ്മദ് സലയ്ക്ക് ഇടമില്ല.

fans
യുറുഗ്വായ് ടീമിന്റെ ആരാധകർ
uruguay
യുറുഗ്വായ് ടീം പരിശീലനത്തിൽ

Content Highlights: Fifa WorldCup 2018 Soccer Uruguay Egypt Luis Suarez Mohamed Salah Match Result Fixture