മോസ്ക്കോ: ലോകകപ്പിന്റെ ഫൈനൽ നടക്കുന്നതിനിടെ ഗ്രൗണ്ടിലേയ്ക്ക് അതിക്രമിച്ചുകയറി പ്രതിഷേധക്കാർ. പുസി റയട്ട് എന്ന സംഘടനയിലെ അംഗങ്ങളായ നാലു പേരാണ് മത്സരത്തിന്റെ അമ്പത്തിരണ്ടാം മിനിറ്റിൽ ഗ്രൗണ്ടിലേയ്ക്ക് ഒാടിയിറങ്ങിയത്. ഇവരെ സുരക്ഷാ ഭടന്മാർ ഒാടിച്ചിട്ട് പിടിച്ച് കൊണ്ടുപോയി.

മൂന്ന് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് ഗ്രൗണ്ട് കൈയേറിയത്. തങ്ങളുടെ അംഗങ്ങൾ ഗ്രൗണ്ടിൽ കയറി പ്രതിഷേധിക്കുന്ന കാര്യം സംഘടന ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, സോഷ്യൽ മീഡിയിയിൽ ലൈക്കടിച്ചതിന്റെ പേരിൽ ആളുകളെ ജയിലിൽ ഇടാതിരിക്കുക, രാഷ്ട്രീയ പാർട്ടികളുടെ റാലിളുടെ പേരിൽ ആളുകളെ അനധികൃതമായി ജയിലിൽ അടയ്ക്കാതിരിക്കുക, റഷ്യയിൽ രാഷ്ട്രീയ മത്സരം അനുവദിക്കുക, ആളുകളെ കള്ളക്കേസുകൾ ഉണ്ടാക്കി ആളുകളെ ജയിലിൽ അടയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാരുന്നു ഗ്രൗണ്ട് കൈയേറി പ്രതിഷേധം.

ആറു വർഷം മുൻപ് മോസ്ക്കോയിലെ ഒരു പള്ളിയിൽ കയറി പ്രതിഷധിച്ചതിനെ തുടർന്നാണ് ഈ സംഘന പ്രശസ്തിയിലേയ്ക്ക് ഉയരുന്നത്.

Content Highlights: Fifa World cup Soccer Protest Ground Invading Pussy Riot