മോര്‍ഡോവിയ: അവസാന നിമിഷം ലീഡ് എടുക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കിയ ഇറാന്‍ പോര്‍ച്ചുഗലിനെതിരെ സമനില വഴങ്ങി പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മുഴുവന്‍ സമയവും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പോര്‍ച്ചുഗലിനെ വിറപ്പിച്ച പ്രകടനം പുറത്തെടുത്താണ് ഇറാന്റെ മടക്കം. സമനിലയോടെ അഞ്ചു പോയന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറിലെത്തി. ഇത്രതന്നെ പോയന്റുമായി ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള സ്‌പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്.

ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം തരേമി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ പോര്‍ച്ചുഗലിനെ മറികടന്ന് ഇറാന് പ്രീക്വാര്‍ട്ടിലെത്താമായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്വാറെസ്മയാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. ആന്ദ്രെ സില്‍വ നല്‍കിയ ബാക്ക് പാസ് മനോഹരമായ നീക്കത്തിലൂടെ ക്വാറെസ്മ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് ഉയര്‍ത്തിയിടുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ ഹാന്‍ഡ് ബോളിന് വാറിലൂടെ ലഭിച്ച പെനാല്‍റ്റിയിലാണ് ഇറാന്റെ സമനില ഗോള്‍. കിക്കെടുത്ത കരീം കൃത്യമായി പോസ്റ്റിലെത്തിച്ച് ഇറാന് സമനില നല്‍കി.

വാറിലൂടെ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയതും പോര്‍ച്ചുഗലിന് തിരിച്ചടിയായി. 50-ാം മിനിറ്റില്‍ ബോക്സില്‍ വെച്ച് പ്രതിരോധ താരം എസാറ്റലോഹി ക്രിസ്റ്റ്യാനോയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. വാറിലൂടെയായിരുന്നു തീരുമാനം. വലങ്കാല്‍ കൊണ്ട് ക്രിസ്റ്റിയാനോ പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് അടിച്ച കിക്ക് ഇറാന്റെ ഗോള്‍കീപ്പര്‍ ബെയ്റാന്‍വാന്‍ഡ് കൈപ്പിടിയിലൊതുക്കി രക്ഷപ്പെടുത്തുകയായിരുന്നു. ഇനി ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഉറുഗ്വായാണ്‌ പോര്‍ച്ചുഗലിന്റെ എതിരാളി.

മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക്‌...

LIVE BLOG STATISTICS LINE-UPS

Loading Live Blog..