മോസ്ക്കോ: ഐസ്‌ലന്‍ഡ് താരങ്ങള്‍ക്ക് ലോകകപ്പ് നടക്കുന്നതിനിടെ അവരുടെ ജീവിത പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കോച്ച് ഹീമിര്‍ ഹല്‍ഗ്രിംസണ്‍.

താരങ്ങള്‍ക്കൊപ്പം അവരുടെ ഭാര്യമാരെ റഷ്യയിലേക്ക് കൊണ്ടുവരാത്തത് ഇങ്ങനെ വിലക്കുള്ളത് കൊണ്ടാണോ എന്ന ഒരു ഐസ്‌ലന്‍ഡ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദൂരം കൂടുതലുള്ളതിനാലാണ് പങ്കാളികളെ റഷ്യയിലെത്താതിരുന്നത്. കളിക്കാർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വിലക്കുണ്ടെന്ന വാദം വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്‌ലന്‍ഡ് വെള്ളിയാഴ്ച രണ്ടാം മത്സരത്തില്‍ നൈജീരിയയുമായി ഏറ്റുമുട്ടും.

Content Highlights: FIFA World Cup: No sex ban for Iceland, at long as it's with the wives