വോള്‍വോഗ്രാഡ്: മഞ്ഞകാർഡുകൾക്ക് സ്തുതി. ലോകകപ്പ് ഫുട്ബോളിന്റെ നിർണായക മത്സരത്തിൽ പോളണ്ടിനോട്  തോൽവി വഴങ്ങിയെങ്കിലും ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഇതുവരെയുള്ള മത്സരങ്ങളില്‍ കുറച്ചു മഞ്ഞ കാർഡുകൾ വാങ്ങി ഫെയര്‍ പ്ലേയില്‍ മുന്നിലെത്തിയതാണ്‌ ജപ്പാന് തുണയായത്. ഗ്രൂപ്പ് എച്ചിൽ കൊളംബിയക്ക് പിറകിൽ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചത്.

അമ്പത്തിയൊൻപതാം മിനിറ്റിൽ ബെഡ്നാർക്കിന്റെ ഗോളിലാണ് ജപ്പാൻ പോളണ്ടിനോട് തോൽവി വഴങ്ങിയത്. എന്നാൽ, സമാറയിൽ കൊളംബിയ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചതോടെ ജപ്പാന് കാര്യങ്ങൾ എളുപ്പമായി. ഇരു ടീമുകൾക്കും പോയന്റ്‌ നാലു വീതമായി. ഗോൾശരാശരിയും തുല്ല്യം. എന്നാൽ,  സെനഗലിനേക്കാൾ കുറച്ച് മഞ്ഞക്കാർഡുകൾ വാങ്ങിയതാണ് ജപ്പാന് തുണയായത്. ജപ്പാൻ മൂന്നും സെനഗൽ അഞ്ചും മഞ്ഞക്കാർഡുകളാണ് വാങ്ങിയത്. അങ്ങനെ അവർ കൊളംബിയയെ മറികടന്ന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലെത്തി.

ഇതോടെ ഈ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽകളിക്കുന്ന ഏക ഏഷ്യന്‍ ടീമായിരിക്കുകയാണ് ജപ്പാൻ. മത്സരത്തില്‍ അധികം ഗോളുകള്‍ വഴങ്ങാതിരിക്കാന്‍ ഗോളി എയ്ജി കവാഷിമയുടെ മിന്നല്‍ നീക്കങ്ങളും ജപ്പാനെ സഹായിച്ചു. 34-ാം മിനിറ്റില്‍ കാമില്‍ ഗില്‍ക്കിന്റെ ഹെഡ്ഡര്‍ സേവ് ചെയ്യാന്‍ കവാഷിമ നടത്തിയ നീക്കം ലോകകപ്പിലെ മികച്ച സേവുകളിലൊന്നായിരുന്നു. ഇനി പ്രീ ക്വര്‍ട്ടറില്‍ ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനക്കാരാണ് ജപ്പാന്റെ എതിരാളികള്‍.

മത്സരത്തിന്റെ തത്സമയ വിവരണങ്ങൾ വായിക്കാം

LIVE BLOG STATISTICS LINE-UPS

Loading Live Blog..