രുപത്തിനാലാം മിനിറ്റില്‍ പോര്‍ച്ചുഗീസ് പ്രതിരോധം പിളര്‍ത്തി വലയിലെത്തിയ ഡീ ഗോസ്റ്റയുടെ വെടിയുണ്ട സ്‌പെയിനിന് ഒരു വെറും സമനില സമ്മാനിക്കുക മാത്രമല്ല ചെയ്തത്. ലോകകപ്പ് ഫുട്‌ബോളില്‍ ഒരു പുതു ചരിത്രം രചിക്കുക കൂടിയാണ്. വാര്‍ അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി സമ്പ്രദായത്തിലൂടെ ലോകകപ്പില്‍ വിധി പറഞ്ഞ ആദ്യ ഗോളായിരുന്നു അത്.

ബോക്‌സില്‍ നിന്ന് വെടിയുതിര്‍ക്കും മുന്‍പ് ഡീഗോ കോസ്റ്റ പോര്‍ച്ചുഗലിന്റെ പെപ്പെയെ മുട്ടുകൊണ്ട് മുഖത്തിടിച്ചു എന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്നാണ് റഫറി റൂയി പട്രീഷ്യോ വിധി പറയാന്‍ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് വിട്ടത്. ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യ റഫറല്‍. വാറിന്റെ വിധി ഡീഗോ കോസ്റ്റയ്ക്ക് അനുകൂലം. സ്‌പെയിന്‍ പോര്‍ച്ചുഗലിന് ഒപ്പം (1-1).

എന്നാല്‍, വാറിന്റെ ഈ വിധിയെഴുത്ത് ആരാധകരില്‍ പലരും അംഗീകരിച്ചിട്ടില്ല. ഇങ്ങനെയൊരു ഫൗള്‍ കാണുന്നില്ലെങ്കില്‍ ഇത്തരം സംവിധാനം കൊണ്ട് എന്തു കാര്യം എന്നാണ് പലരും ട്വിറ്ററില്‍ ചോദിച്ചത്.

ഏറെക്കഴിഞ്ഞില്ല, ഒരു തീരുമാനത്തിന് കൂടി റഫറി പട്രീഷ്യോ വാറിനെ ആശ്രയിച്ചു. ഇസ്‌ക്കോയുടെ ഒരു ഇടിമിന്നല്‍ ഷോട്ട് പോസ്റ്റിന് ഇടിച്ചു മടങ്ങിയ ഉടനെ സ്പാനിഷ് താരങ്ങള്‍ റഫറിയുടെ അടുക്കലേയ്ക്ക് ഓടി ചെല്ലുകയായിരുന്നു. ഇക്കുറി പക്ഷേ ഗോള്‍ അനുവദിച്ചില്ല.

Content Highlights: Fifa World Cup 2018 VAR Goal Diego Costa Pepe