മോസ്‌കോ: ജര്‍മനിക്കെതിരായ മത്സരത്തിനിടെ ആരാധകര്‍ അതിരുവിട്ടുപെരുമാറിയ സംഭവത്തില്‍ മെക്‌സിക്കോ അച്ചടക്ക നടപടി നേരിടേണ്ടിവരും. മത്സരത്തിനിടെ ആരാധകര്‍ സ്വവര്‍ഗാനുരാഗികളെ അപമാനിക്കുന്ന തരത്തില്‍ ആരവമുയര്‍ത്തി എന്നാണ് പരാതി.

സ്വവര്‍ഗാനുരാഗികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന ഇതിനെതിരേ രംഗത്തുവന്നു. മെക്‌സിക്കോ ആരാധകര്‍ക്കെതിരേ നേരത്തേയും ഇത്തരം പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഫിഫ സ്ഥിരീകരിച്ചു.

Content Highlights :  homophobic chants, fifa world cup 2018, mexican fans