മോസ്‌കോ: ഫ്രാന്‍സിന്റ് ലോകകപ്പ് വിജയം മതിമറന്നാഘോഷിച്ച് പ്രസിഡന്റ് എമാനുവല്‍ മക്രോണ്‍. ഫ്രാന്‍സിന്റെ ഓരോ മുന്നേറ്റത്തിലും ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ്‌ കൈകള്‍ ഉയര്‍ത്തി ആഘോഷിക്കുന്ന പ്രസിഡന്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

Emmanuel Macron
Photo : AP

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ കിടാരോവിച്ചിനുമൊപ്പമാണ് മക്രോണ്‍ കളികണ്ടത്. ഇരുവരുടെയും സാന്നിദ്ധ്യത്തിലായിരുന്നു മക്രോണിന്റെ ആഘോഷമത്രയും. 

മത്സരശേഷം ഡ്രസിങ്ങ് റൂമിലെത്തി കളിക്കാരുമായി സന്തോഷം പങ്കിടാനും പ്രസിഡന്റ് മറന്നില്ല. എംബാപ്പെയും ബെഞ്ചമിനുമൊപ്പം ഡ്രസിസ് റൂമില്‍ ആഹ്ലാദം പങ്കിടുന്ന മക്രോണിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റടെത്തുകഴിഞ്ഞു.

Emmanuel Macron
Photo : AP

ഫൈനല്‍ വിസില്‍ മുഴങ്ങിയ ശേഷം കനത്ത മഴിയില്‍ കുടപോലുമില്ലാതെ മോസ്‌കോയിലെ ഷുഷ്‌നികി സ്‌റ്റേഡിത്തിലെ ഗ്രൗണ്ടില്‍ അദ്ദേഹം എത്തി. മുന്‍ സര്‍ലകലാശാല ഫുട്‌ബോള്‍ താരവും ഫുട്‌ബോള്‍ ആരാധകനുമായ മക്രോണ്‍ മത്സരത്തിന് മുമ്പും താരങ്ങളെ സന്ദര്‍ശിച്ചിരുന്നു. 

Content Highlights : Emmanuel Macron, France, FIFA World Cup 2018