മോസ്‌കോ: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിപ്പോയ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനല്‍ കളിക്കാനൊരുങ്ങുന്ന ക്രെയേഷ്യന്‍ ടീമിന്റെ പിന്തുണ. 

തങ്ങള്‍ അകപ്പെട്ട ഭീതിദത്തമായ സാഹചര്യം കണക്കിലെടുക്കാതെ കുട്ടികളും അവരുടെ പരിശീലകനും കാണിക്കുന്ന ധൈര്യവും കരുത്തും അങ്ങേയറ്റം ശ്ലാഘനീയമാണ്. ഒരു കായികമത്സരത്തേക്കാള്‍ വലുതാണ് ഇത്തരം സാഹചര്യങ്ങള്‍. എന്നാല്‍, ഇത്തരം വെല്ലുവിളികള്‍ അതിജീവിക്കാന്‍ അവരുടെ കായികക്ഷമത സഹായകരമാവും. അവര്‍ക്ക് ഞങ്ങള്‍ എല്ലാവിധ പിന്തുണയും സ്‌നേഹവും  നല്‍കുന്നു. അവര്‍ എത്രയും പെട്ടന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു-ടീം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജൂണ്‍ 23നാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇവര്‍ ഗുഹയില്‍ അകപ്പെട്ടത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Content Highlights: Croatia World Cup squad offers Thai boys support