ലിസ്ബണ്‍: ലോകകപ്പിനായി റഷ്യയിലേക്ക് പറക്കുന്നതിനായി ലിസ്ബണ്‍ വിമാനത്താളത്തിലെത്തിയതായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡൊയും പോര്‍ച്ചുഗല്‍ ടീമും. 

വിമാനത്താവളത്തിനുള്ളിലെ ബസില്‍ പോര്‍ച്ചുഗീസ് താരങ്ങളെല്ലാം കയറി വിമാനത്തിനടുത്തേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്നിതിനിടെയാണ് ഒരു കുഞ്ഞു ആരാധകന്‍ അമ്മയോടൊപ്പം റൊണാള്‍ഡോയെ തേടിയെത്തിയത്. റൊണാള്‍ഡോയുടെ പേരെഴുതി പോര്‍ച്ചുഗീസ് ജഴ്‌സിയണിഞ്ഞ കുഞ്ഞു ആരാധകനെ കരഞ്ഞ് പറഞ്ഞിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബസിലേക്ക് കടത്തി വിട്ടില്ല. 

ബസിനുള്ളില്‍ നിന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട റൊണാള്‍ഡോ ബസില്‍ നിന്നിറങ്ങിവന്ന്‌ അവനെ കെട്ടിപിടിക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ആരാധകന്‍ അണിഞ്ഞിരുന്ന ജഴ്‌സിയില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്.