രാധകര്‍ എന്നും ക്രിസ്റ്റ്യാനോയുടെ 'വീക്ക്നെസ്' ആണ്, അത് ഏതു പ്രായത്തിലുള്ളവരാണെങ്കിലും. കുട്ടി ആരാധകരാണെങ്കില്‍ അവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ താരം സന്നദ്ധനുമാണ്. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിമാനത്താവളത്തിനരികില്‍ തന്റെ ജേഴ്സിയിട്ട് കരയുന്ന കുട്ടിയെ ടീം ബസില്‍നിന്നിറങ്ങിയ ക്രിസ്റ്റ്യാനോ ആശ്വസിപ്പിക്കുന്നതും സെല്‍ഫിയെടുക്കാന്‍ ഒപ്പം നില്‍ക്കുന്നതുമാണ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ഒപ്പം ജേഴ്‌സിയില്‍ ഒപ്പിട്ടുനല്‍കുന്നതും കാണാം. ഈ വീഡിയോ ലോകമെങ്ങുമുള്ള ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ആരാധകരോടുള്ള താരത്തിന്റെ സ്‌നേഹം മുമ്പും കണ്ടിട്ടുണ്ട്. കളി നടക്കുമ്പോള്‍ മൈതാനത്തേക്ക് ഓടിയെത്തിയ ആരാധകനെ സുരക്ഷാജീവനക്കാരുടെ പിടിയില്‍നിന്ന് സ്‌നേഹത്തോടെ കൈപിടിച്ചുകൊണ്ടുപോകുന്ന റൊണാള്‍ഡോയെ കഴിഞ്ഞ യൂറോകപ്പില്‍ കണ്ടിരുന്നു.

ഓസ്ട്രേിയയ്‌ക്കെതിരേയുള്ള മത്സരത്തിനിടെയായിരുന്നു ഈ കാഴ്ച. തന്റെ പ്രിയപ്പെട്ടവനൊപ്പം സെല്‍ഫിയെടുക്കാനാണ് ആരാധകന്‍ ഓടിയടുത്തത്. അപ്പോഴേക്കും സുരക്ഷാജീവനക്കാരന്‍ ആരാധകന്റെ നേര്‍ക്കുതിരിഞ്ഞു. ഇതുകണ്ട് സൂപ്പര്‍ താരം വെറുതെയിരുന്നില്ല. തന്നെ തേടിവന്ന ആരാധകനെ കൈവിടാന്‍ സുരക്ഷാജീവനക്കാരനോട് റൊണാള്‍ഡോ ആവശ്യപ്പെട്ടു. ആരാധകനൊപ്പം സെല്‍ഫിയെടുത്താണ് സൂപ്പര്‍ താരം മടക്കിയയച്ചത്.

2014-ല്‍ ബാലണ്‍ദ്യോര്‍ പുരസ്‌കാരച്ചടങ്ങില്‍ തന്റെയടുത്തുവന്ന എല്ലാവര്‍ക്കും ഓട്ടോഗ്രാഫിലും ജേഴ്സിയിലും അദ്ദേഹം ഒപ്പിട്ടുനല്‍കുന്നതും ഫുട്ബോള്‍ ലോകം കണ്ടു.

content Highlights : CristianoRonaldo, FIFA World Cup 2018, A Crying Young Fan