പ്രീക്വാര്‍ട്ടറില്‍ തോറ്റ കൊളംബിയന്‍ ടീം നാട്ടില്‍ ചെന്നപ്പോള്‍ ഞെട്ടി. ഇംഗ്ലണ്ടിനോട് തോറ്റ തങ്ങളെ ആരാധകര്‍ എങ്ങനെ നേരിടും എന്ന ആശങ്കയോടെ നാട്ടിലെത്തിയ ടീമംഗങ്ങള്‍ക്ക് കൊളംബിയ ഒരുക്കിയത് ഗംഭീര സ്വീകരണം. 

ബൊഗോട്ടയിലെത്തിയ ടീമംഗങ്ങളെ അടുത്തുകാണാന്‍ ആയിരക്കണക്കിനാളുകളാണ് വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. ടീം ബസില്‍ കടന്നുപോയ സമയത്ത് റോഡരികില്‍ ആവേശത്തോടെ മഞ്ഞജേഴ്സിയണിഞ്ഞ് ആരാധകര്‍ തടിച്ചുകൂടി, ക്യാമറയില്‍ അവരുടെ ഫോട്ടോ പകര്‍ത്തി.

ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ പാടുപെട്ടു. ക്യാപ്റ്റന്‍ ഫാല്‍ക്കാവോയും കോച്ച് പെക്കര്‍മാനും സ്വീകരണത്തിന് നന്ദിയറിയിച്ചു. പരാജയത്തിനുപിന്നാലെ സാമൂഹികമാധ്യമങ്ങള്‍വഴി ചില കൊളംബിയ താരങ്ങള്‍ക്ക് വധഭീഷണിവരെ ലഭിച്ചിരുന്നു.