ബീജിങ്: റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം ചൂടിയതോടെ ചൈനയിലെ വീട്ടുപകരണ കമ്പനി ഉപഭോക്താക്കള്‍ക്ക് തിരിച്ച് നല്‍കേണ്ടി വന്നത് 82 കോടിയോളം രൂപ. ഫ്രാന്‍സ് ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ കൂടിയായ വാട്ടി കോര്‍പ്പ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത്രയും തുക ഉപഭോക്താക്കള്‍ തിരിച്ച് നല്‍കിയത്.

'ചാമ്പ്യന്‍ഷിപ്പ് പാക്കേജ്' എന്ന പേരില്‍ നിശ്ചിത തുകയ്ക്ക് മുകളിലുള്ള കിച്ചന്‍ ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് കമ്പനി പണം തിരിച്ച് നല്‍കുമെന്ന ഓഫര്‍ നല്‍കിയിരുന്നു. തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഫ്രാന്‍സ് കിരീടം ചൂടിയാലാണ് ഉപഭോക്താക്കള്‍ പണം തിരികെ ലഭിക്കുമെന്ന ഓഫര്‍ നല്‍കിയിരുന്നത്.

ജൂലായ് ഒന്നു മുതല്‍ മൂന്ന് വരെ നടത്തിയ മാര്‍ക്കറ്റിങ് കാമ്പയിനിലൂടെയാണ് ഈ ഓഫര്‍ നല്‍കിയിരുന്നത്. ഗ്യാസ് സ്റ്റൗവ്, വാട്ടര്‍ ഹീറ്റര്‍, ഡിഷ് വാഷേഴ്‌സ് തുടങ്ങിയ ഉപരകരണങ്ങള്‍ക്കായിരുന്നു ഓഫര്‍.

ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ നേടിയാണ് ഫ്രാന്‍സ് തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്.

Content Highlights: China firm to refund $12 million after France’s World Cup win