സോച്ചി: ലോകകപ്പിലെ പ്രഥമ ഗ്രൂപ്പ് മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ഗോള്‍ അനുവദിച്ചതിനെ ചോദ്യം ചെയ്ത് ബ്രസീല്‍. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റീവന്‍ സൂബര്‍ നേടിയ ഗോളിന്റെ ആധികാരികത വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആര്‍) ഉപയോഗിച്ച് പരിശോധിക്കാത്തതിനെതിരെയാണ് ബ്രസീലിന്റെ പരാതി. 

1-1 ന് സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ കോര്‍ണര്‍കിക്കില്‍ നിന്ന് ഉയര്‍ന്ന പന്ത് ഹെഡ് ചെയ്താണ് സൂബര്‍ ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ നേടുന്നതിനിടെ സൂബര്‍ ബ്രസീല്‍ താറെ മിറാന്‍ഡയെ തള്ളിയിരുന്നതായി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജിസസിനെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്തിട്ടും പെനാല്‍റ്റി അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്. രണ്ട് അവസരങ്ങളിലും വിഎആര്‍ ഉപയോഗിക്കേണ്ടതായിരുന്നു എന്നാള്‍ ബ്രസീലിന്റെ പരാതി.

Content Highlights : Brazilian Football Confederation, FIFA about the, video review, var, Switzerland, Steven Zuber, Gabriel Jesus