ര്‍ജന്റീനയുടെ ആരാധകര്‍ക്ക് ഇത് നിരാശയുടെ ദിവസമാണ്. ജൂലൈ ഒന്ന് അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇനി കറുത്ത ദിനമാകും. ഫ്രാന്‍സിനോട് പ്രീ ക്വാര്‍ട്ടറിലേറ്റ തോല്‍വി മെസ്സിക്കും സംഘത്തിനും അങ്ങിനെയൊന്നും മറക്കാനാകില്ല. 

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ച് അര്‍ജന്റീന നോക്കൗട്ടിലെത്തിയതോടെ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. ഐസ്‌ലന്‍ഡിനോട് സമനിലയും ക്രൊയേഷ്യയോട്  തോല്‍വിയും ഏറ്റുവാങ്ങിയ ശേഷം അവസാന നിമിഷമായിരുന്നു അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. 

ഇതോടെ അര്‍ജന്റീനയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞു. ബെല്ലടിച്ച ശേഷം ക്ലാസില്‍ കയറുന്ന കുട്ടികള്‍ എന്നായിരുന്നു ഇതില്‍ ഏറ്റവും ചര്‍ച്ചയായ ട്രോള്‍. എന്നാല്‍ ഫ്രാന്‍സിനോട് തോറ്റതോടെ അത് അര്‍ജന്റീനയുടെ ആരാധകര്‍ക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

മറ്റു ടീമുകളുടെ ആരാധകര്‍ അര്‍ജന്റീനയുടെ ആരാധകരെ ട്രോളി കൊല്ലുകയാണ്. ബെല്ലടിച്ച ശേഷമാണ് ക്ലാസില്‍ കയറിയതെങ്കിലും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ടിസി വാങ്ങി പുറത്തു പോയി എന്നും ക്ലാസില്‍ ഒന്നാമത്തെ അധ്യായം ഫ്രഞ്ച് വിപ്ലവമാണെന്നും ട്രോളുകളുണ്ട്. ബെല്ലടിച്ച ശേഷമാണ് ക്ലാസില്‍ കയറിയത്, പക്ഷേ അത് ക്ലാസ് വിടാനുള്ള ബെല്ലായിരുന്നുവെന്നും ആളുകള്‍ പരിഹസിക്കുന്നു. 

അര്‍ജന്റീനയുടെ ബോക്‌സിലേക്ക് ഇരച്ചെത്തിയ എംബാപ്പയെ പിന്തുണച്ചും നിരവധി ട്രോളുകളുണ്ട്. എംബാപ്പയുടെ വേഗതയും അര്‍ജന്റീന പ്രതിരോധ താരങ്ങളുടെ വേഗതയും താരതമ്യം ചെയ്തും ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. ഡിബാലയെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്നും ആരാധകര്‍ ട്രോളുകളിലൂടെ ചോദിക്കുന്നു.

troll

troll

troll

troll

troll

troll

troll

troll

Content Highlights: Argentina vs France World Cup Pre Quarter Trolls