മോസ്‌ക്കോ: അർജന്റീനയുടെ കോടിക്കണക്കിന് വരുന്ന ആരാധകർ ഭയന്ന ആ നിമിഷമിതാ മോസ്ക്കോ സ്പാർട്ടെക് സ്റ്റേഡിയത്തിൽ യാഥാർഥ്യമായിരിക്കുന്നു. മെസ്സി പെനാൽറ്റി തുലച്ച മത്സരത്തിൽ അർജന്റീന ലോകകപ്പിലെ അരങ്ങേറ്റക്കാരായ എെസ്​ലൻഡിനോട് സമനില വഴങ്ങി. സ്കോർ: 1-1

പത്തൊൻപതാം മിനിറ്റിൽ സെർജിയോ അഗ്യുറോയിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ എന്തു ചെയ്യണമെന്ന് അറിയാതെ വട്ടംകറങ്ങിയ അർജന്റീനയുടെ ഡിഫൻഡർമാരെ കബളിപ്പിച്ച് ഫിൻബൊഗാസൺ വല കുലുക്കി. അർജന്റീന അക്ഷരാർഥത്തിൽ ഞെട്ടിയ നിമിഷം. ഇതിനു ശേഷമായിരുന്നു മെസ്സിയുടെ നാണംകെട്ട മിസ്.

കളിയുടെ 28 ശതമാനം സമയം മാത്രമാണ് ഐസ്‌ലന്‍ഡിന്റെ കൈവശം പന്തിരുന്നത് എന്നാല്‍ കൗണ്ടര്‍ അറ്റാക്കിലൂടെ കളം നിറഞ്ഞ പ്രകടനം പുറത്തെടുത്താണ് ഐസ്‌ലന്‍ഡ് അര്‍ജന്റീനയ്‌ക്കെതിരെ ജയത്തോളം പോന്ന സമനില പിടിച്ചെടുത്തത്. ലീഡെടുക്കാന്‍ പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയ്ക്ക് ലഭിച്ച സുവര്‍ണാവസരം തട്ടിയകറ്റിയ ഗോളി ഹാല്‍ഡോര്‍സണിന്റെ മിന്നല്‍ നീക്കവും സമനില നേടാന്‍ ഐസ്‌ലന്‍ഡിന് നിര്‍ണായകമായി.

Live Updates...

കളി സമനിലയില്‍. ഐസ്‌ലന്‍ഡിന് വിജയത്തോളം പോന്ന സമനില

കളി എക്‌സ്ട്രാ ടൈമിലേക്ക്... 5 മിനിറ്റ് എക്‌സ്ട്രാ ടൈം​

ലീഡെടുക്കാനുള്ള അര്‍ജന്റീയുടെ ശ്രമങ്ങളെല്ലാം വിഫലം. മത്സരം സമനിലയിലേക്ക്‌

82' പോസ്റ്റ് ലക്ഷ്യമാക്കി മെസ്സിയുടെ ലോങ് റേഞ്ചര്‍, ചെറിയ വ്യത്യാസത്തില്‍ പോസ്റ്റിന് പുറത്തേക്ക്‌

കളി 80 മിനിറ്റ് പിന്നിട്ടു... അര്‍ജന്റീന 1-1 ഐസ്‌ലന്‍ഡ്‌

മെസ്സി തൊടുത്ത പെനാല്‍റ്റി കിക്ക് ഐസ് ലന്‍ഡ് ഗോളി ഹാനസ് ഹാല്‍ഡോര്‍സണ്‍ തട്ടിയകറ്റുകയായിരുന്നു

64' കിക്കെടുത്ത മെസ്സി പെനാല്‍റ്റി തുലച്ചു.

അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി. 

54' ലൂക്കാസ് ബിഗ്ലിയക്ക് പകരം അര്‍ജന്റീന ബനേഗയെ കളത്തിലിറക്കി

രണ്ടാം പകുതിക്ക് തുടക്കമായി​

ആദ്യ പകുതി അവസാനിച്ചു. അര്‍ജന്റീന 1-1 ഐസ്‌ലന്‍ഡ്‌​

ARGENTINA
സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയ ഡീഗോ മറഡോണ.

മത്സരം ആദ്യ പകുതിയോടക്കുന്നു... അര്‍ജന്റീന 1-1 ഐസ്‌ലന്‍ഡ്‌​

ഐസ്‌ലന്‍ഡ് 1-1 അര്‍ജന്റീന​

ഫിന്‍ബോഗാസണിലൂടെയാണ് ഐസ്‌ലന്‍ഡ് സമനില പിടിച്ചത്‌. ഫിന്‍ബോഗാസണിന്റെ ആദ്യ ലോകകപ്പ് ഗോളാണിത്​

23' ഗോള്‍... ഐസ്‌ലന്‍ഡ് തിരിച്ചടിച്ചു...

ARGENTINA
ഗോള്‍ നേടിയ അഗ്യൂറോയുടെ ആഹ്ലാദ പ്രകടനം

പോസ്റ്റിനുള്ളില്‍ ഐസ്‌ലന്‍ഡ് പ്രതിരോധത്തെ നിഷ്പ്രഭമാക്കി മനോഹരമായ ഗോളിലൂടെയാണ് അഗ്യൂറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചത്.

19' GOAL... അഗ്യൂറോയുടെ ഗോളില്‍ അര്‍ജന്റീന മുന്നില്‍

മത്സരം 15 മിനിറ്റ് പിന്നിടുന്നു. ആധിപത്യം അര്‍ജിന്റീനയ്ക്കാണെങ്കിലും കൗണ്ടര്‍ അറ്റാക്കിലൂടെ ലീഡെടുക്കാന്‍ നിരന്തര ശ്രമവുമായി ഐസ് ലാന്‍ഡ്

10' ഐസ്ലാന്‍ഡിന്റെ കൗണ്ടര്‍ അറ്റാക്ക്. ചെറിയ വ്യത്യാസത്തില്‍ അര്‍ജന്റീന രക്ഷപ്പെട്ടു.

8' വീണ്ടും മെസ്സിയുടെ ഫ്രീകിക്കില്‍ ലീഡെടുക്കാന്‍ അര്‍ജിന്റീനയ്ക്ക് അവസരം. ഫലം കാണാതെ പന്ത് പുറത്തേക്ക്‌

5' അര്‍ജന്റീനയ്ക്ക് ആദ്യ അവസരം. മെസ്സി എടുത്ത ഫ്രീകിക്ക് ബോക്‌സിനുള്ളിലേക്ക്... പക്ഷേ പോസ്റ്റ് തൊടാതെ പന്ത് പുറത്തേക്ക്‌

ആദ്യ മിനിറ്റില്‍ അര്‍ജന്റീനയുടെ മുന്നേറ്റം

കിക്കോഫ്... മത്സരം ആരംഭിച്ചു​

ദേശീയ ഗാനം...

world cup
സ്‌റ്റേഡിയത്തിലെത്തിയ അര്‍ജന്റീനന്‍ ആരാധകര്‍

ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകരുടെ പ്രതീക്ഷകള്‍ കാത്തു. ഇനി ലയണല്‍ മെസ്സിയുടെ ഊഴമാണ്. ഇക്വഡോറിനെതിരെ ഹാട്രിക് നേടി ടീമിനെ ഫൈനല്‍ റൗണ്ടിലെത്തിച്ച മെസ്സിയുടെ നാലാമത്തെ ലോകകപ്പാണിത്. മെസ്സിയുടെ കാലത്തല്ലെങ്കില്‍ പിന്നെ എപ്പോഴാണ് അര്‍ജന്റീന ഒരു ലോകകപ്പ് നേടുക എന്ന ചോദ്യം പ്രസക്തമാണ്. ഒരുപക്ഷേ, ഇത് മെസ്സിയുടെ അവസാന ലോകകപ്പാവാം. അതുകൊണ്ട് തന്നെ ഇപ്പോള്‍, അല്ലെങ്കില്‍ ഒരിക്കലുമില്ല എന്ന അവസ്ഥയിലാണ് മെസ്സി ബൂട്ടുകെട്ടി ഇറങ്ങുന്നത്.

ലോകമെങ്ങമുള്ള ആരാധകരുടെ പ്രാര്‍ഥനകളുടെ പിന്‍ബലം മാത്രമല്ല, പ്രതീക്ഷകളുടെ ഭാരവുമുണ്ട് മെസ്സിയുടെ ചുമലില്‍. മെസ്സി പരാജയപ്പെട്ടാല്‍ അര്‍ജന്റീന വട്ടപ്പൂജ്യമാവും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതേ അവസ്ഥയിലായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും. എന്നാല്‍, ക്രിസ്റ്റിയാനോ പ്രതീക്ഷകളില്‍ തട്ടി വീണില്ല. 

ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഒരു അട്ടിമറിക്കുള്ള വെടിമരുന്ന് ഉളളില്‍ പേറുന്ന ഐസ്‌ലന്‍ഡാണ് രണ്ടു വട്ടം കപ്പടിച്ച, കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ അര്‍ജന്റീനയുടെ ആദ്യ എതിരാളി. മൂന്നര ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ഐസ്‌ലന്‍ഡിന്റെ ആദ്യ ലോകകപ്പാണിത്. 

ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനയും ഐസ്‌ലന്‍ഡും തമ്മിലുള്ള ആദ്യ മത്സരത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം