മോസ്‌കോ: ലോകകപ്പില്‍ സൂപ്പര്‍ താരം മെസ്സിയുടെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുമെന്ന് നൈജീരിയന്‍ സ്‌ട്രൈക്കര്‍ കെലേച്ചി ഇയനച്ചോ. തനിക്ക് മെസ്സി​യെ ഇഷ്ടമാണെന്നും പക്ഷേ തങ്ങള്‍ക്കെതിരായ മത്സരത്തിലും അദ്ദേഹം അടങ്ങിയിരുന്നോളുമെന്നും കെലേച്ചി പറഞ്ഞു. 

അര്‍ജന്റീനയെപ്പോലെ ഇത്ര വലിയ ഒരു ടീമിനോട് കളിക്കുന്നത് ഊര്‍ജം പകരും. ഐസ്‌ലാന്റിനെതിരായ വിജയം അര്‍ജന്റീനയെ നേരിടാനുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും കെലേച്ചി ഗോള്‍ ഡോട്ട് കോമിനോട് പറഞ്ഞു. 

അര്‍ജന്റീനയെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായെത്തിയ ഐസ്‌ലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് നൈജീരിയ തോല്‍പ്പിച്ചത്. ഐസ്‌ലാന്റ് പരാജയപ്പെട്ടതോടെ അര്‍ജന്റീനയിടെ രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ വര്‍ദ്ധിച്ചു. 

ചൊവ്വാഴ്ച അവസാനത്തെ ഗ്രൂപ്പ് മത്സരത്തില്‍ നൈജീരിയയും അര്‍ജന്റീനയും ഏറ്റു മുട്ടും. മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.