ബെര്‍ലിന്‍: ജര്‍മന്‍ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയുടെ വിജയഗോള്‍ നേടിയ മരിയോ ഗോഡ്‌സെയില്ലാതെയാണ് ജര്‍മനി ലോകകപ്പിനെത്തുന്നത്. പരിക്കും മോശം ഫോമുമാണ് ഗോഡ്‌സെക്ക് വിനയായത്. ലിവര്‍പൂള്‍ താരമായ എമ്രി ചാന്‍, ബയറണ്‍ താരം സാന്‍ഡ്രോ വാഗ്‌നര്‍, ഗോള്‍കീപ്പര്‍ ഉള്‍രെച് തുടങ്ങിയവരും ജോക്കിം ലോ പ്രഖ്യാപിച്ച 27 അംഗ സ്‌ക്വാഡില്‍ ഇല്ല. 

അതേസമയം കാലിന് പരിക്കേറ്റ് വിശ്രമത്തിലായ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. സെപ്റ്റംബറിലാണ്‌ ന്യൂയര്‍ക്ക് പരിക്കേറ്റത്.  മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ ലിറോയ് സാനെയും ഇല്‍കേ ഗുന്‍ഡോഗനും ടീമിലുണ്ട്. ചെല്‍സി താരമായ അന്റോണിയൊ റൂഡിഗറും ആഴ്‌സണലിന്റെ മസ്യൂട്ട് ഓസിലും 27 അംഗ ടീമിലുണ്ട്. 

അതേസമയം പരിശീലകന്‍ ജോക്കിം ലോയുടെ കരാര്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2022 വരെ നീട്ടി. ഗ്രൂപ്പ് എഫില്‍ മെക്‌സിക്കോ, സ്വീഡന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ക്കൊപ്പമാണ് ജര്‍മനി. 

German Team

Goalkeepers: Bernd Leno (Bayer Leverkusen), Manuel Neuer (Bayern Munich), Marc-Andre ter Stegen (Barcelona), Kevin Trapp (Paris St-Germain)

Defenders: Jerome Boateng (Bayern Munich), Matthias Ginter (Borussia Monchengladbach), Jonas Hector (Cologne), Mats Hummels (Bayern Munich), Joshua Kimmich (Bayern Munich), Marvin Plattenhardt (Hertha Berlin), Antonio Rudiger (Chelsea), Niklas Sule (Bayern Munich), Jonathan Tah (Bayer Leverkusen).

Midfielders: Julian Brandt (Bayer Leverkusen), Julian Draxler (Paris St-Germain), Leon Goretska (Schalke), Ilkay Gundogan (Manchester City), Sami Khedira (Juventus), Toni Kroos (Real Madrid), Mesut Ozil (Arsenal), Sebastian Rudy (Bayern Munich), Leroy Sane (Manchester City)

Strikers: Mario Gomez (Stuttgart), Thomas Muller (Bayern Munich), Nils Petersen (SC Freiburg), Marco Reus (Borussia Dortmund), Timo Werner (RB Leipzig)

Content Highlights: Mario Gotze misses out on Germany's provisional squad World Cup 2018