ബെൽജിയത്തിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറായ ഈഡൻ ഹസാർഡ് 27 വയസ്സിനിടെ ബെൽജിയത്തിനുവേണ്ടി 83 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിരിക്കുന്നു. കളിക്കളത്തിൽ സർഗാത്മക നീക്കങ്ങൾകൊണ്ടും സ്‌കോറിങ് പാടവംകൊണ്ടും ശ്രദ്ധേയനായ ഈഡൻ ഹസാർഡ് ബെൽജിയത്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നു

? ബെൽജിയത്തിന്റെ സുവർണതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാകും റഷ്യൻ ലോകകപ്പ്. നിങ്ങൾ അതിനോട്‌ യോജിക്കുമോ

- തീർച്ചയായും. ഏതൊരു ഫുട്‌ബോളറെ സംബന്ധിച്ചും ഏറ്റവും വലിയ വേദി ലോകകപ്പാണ്. ഒരു ടീമെന്ന നിലയിൽ ഇപ്പോൾ ബെൽജിയം ടീം ഒത്തൊരുമയോടെ കളിക്കുന്നു. ഫിഫ റാങ്കിങ്ങിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ഞങ്ങൾ. റാങ്കിങ്ങിലെ സ്ഥാനംകൊണ്ട് കളി ജയിക്കാനാകില്ലെന്ന് അറിയാം. എന്നാൽ മൂന്നാം റാങ്കിലെത്തുന്നത് അത്ര എളുപ്പമല്ല. മികച്ച റാങ്ക് എന്നത് നേട്ടത്തിന്റെ സൂചനതന്നെയാണ്. സമീപകാലത്ത് ഞങ്ങൾ നന്നായി കളിച്ചു എന്നതിന്റെ തെളിവാണത്.

? മില്യൻ ഡോളർ ചോദ്യം- ബെൽജിയം ഇക്കുറി ആദ്യ ലോകകപ്പ് കിരീടം നേടുമോ

- അതെനിക്ക് പ്രവചിക്കാനാകില്ല. സത്യത്തിൽ ആർക്കും പ്രവചിക്കാനാകില്ല. എന്നാൽ ബ്രസീലിൽ കളിച്ചതിനേക്കാൾ നന്നായി ഞങ്ങൾ റഷ്യയിൽ കളിക്കുമെന്ന് ഉറപ്പിച്ചുപറയാം. ഈ നാലുവർഷങ്ങളിൽ ഞങ്ങൾ കളിക്കാർ ഒന്നിച്ചുവളർന്നു. ടീം ഒന്നടങ്കം പക്വത നേടി. എന്തുചെയ്യണമെന്നും എന്തുചെയ്യരുതെന്നും ഇപ്പോൾ ഞങ്ങൾക്ക് നന്നായറിയാം.

? റഷ്യ, ഈജിപ്ത്, സൗദി അറേബ്യ എന്നീ ടീമുകൾക്കൊപ്പം എ ഗ്രൂപ്പിലാണ് കൊളംബിയ. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിൽനിന്ന് ചാമ്പ്യൻമാരായി ബെൽജിയം മുന്നേറുമെന്നാണ് വിലയിരുത്തൽ

- എ ഗ്രൂപ്പിൽ എളുപ്പമാണെന്ന് ആരുപറഞ്ഞാലും ശരി, അത് മുഖവിലയ്ക്ക് എടുക്കാനാകില്ല. ഈജിപ്ത് മികച്ച ടീമാണ്. മുഹമ്മദ് സലയ്ക്ക് ലോകകപ്പ് കളിക്കാനാകുമോ എന്ന് എനിക്കറിയില്ല. ഇല്ലെങ്കിൽ അത് വലിയ നഷ്ടമാകും. എന്തായാലും ഏത് ടീമിനും ഭീഷണി ഉയർത്താൻ അവർക്ക് കഴിയും. ആതിഥേയരായ റഷ്യയ്ക്ക് ആരാധകരുടെ പിന്തുണ കൂടും എന്നോർക്കണം. സൗദി അറേബ്യ ആരെയും അമ്പരപ്പിക്കാൻ പോന്ന ടീമാണെന്ന് ഞാൻ കരുതുന്നു. ചുരുക്കത്തിൽ, ചുഴികൾ നിറഞ്ഞ ഗ്രൂപ്പാണിത്.

? വലിയ ലക്ഷ്യങ്ങളോടെയാണ് കൊളംബിയ ഇറങ്ങുന്നത്. ഏത് ടീമിനെയും നേരിടാൻ നിങ്ങൾ തയ്യാറാകേണ്ടതല്ലേ..

- അത് ശരിയാണ്. അതിന് ആദ്യം ഗ്രൂപ്പിൽനിന്ന് മുന്നേറണം. ക്ലീഷേയാണെന്ന് തോന്നാം, എന്നാലും ലോകകപ്പിൽ പങ്കെടുക്കുന്ന ഏതൊരു ടീമിന്റെയും പ്രാഥമിക ലക്ഷ്യം നോക്കൗട്ടിലേക്ക് കടക്കുകയാണ്. പ്രീ ക്വാർട്ടറിൽ എത്തുന്നതോടെ എതിരാളിയുടെ ശക്തി അറിഞ്ഞ് ഓരോ മത്സരങ്ങൾക്കായി തയ്യാറെടുക്കാം.

? പ്രീ ക്വാർട്ടറിൽ പോർച്ചുഗലോ സ്‌പെയിനോ ആയിരിക്കും നിങ്ങളുടെ എതിരാളി

- നോക്കൗട്ടിലെത്തുന്നതോടെ അറിയാനാകും ആരാണ് എതിരാളിയെന്ന്. ഈ ഘട്ടത്തിൽ അതിനെക്കുറിച്ചൊന്നും വേവലാതിപ്പെടുന്നില്ല. ആദ്യ മൂന്നു കളികൾ നന്നായി കളിച്ചു ജയിക്കട്ടെ...

? നിങ്ങളുടെ സഹപരിശീലകനായി തിയറി ഹെൻറി എത്തിയത് ഗുണം ചെയ്തോ

- കളിക്കാരൻ എന്ന നിലയിൽ ഹെൻറിയുടെ മഹത്ത്വം ഞാൻ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അദ്ദേഹത്തിന് കൃത്യമായ വീക്ഷണങ്ങളും കണക്കുകൂട്ടലുകളുമുണ്ട്. ഓരോത്തുരുടെയും കളി മെച്ചപ്പെടുത്താവുന്ന ചില ചെറിയവിദ്യകൾ അദ്ദേഹം പറഞ്ഞുതരും. അത് എല്ലാവർക്കും ഗുണകരമാവും.

? റോബർട്ടോ മാർട്ടിനസ് പരിശീലകനായി ചുമതലയേറ്റശേഷം ഒരു കളിപോലും തോൽക്കാതെയാണ് നിങ്ങൾ ലോകകപ്പിനു യോഗ്യത നേടിയത്. യൂറോ 2016 ക്വാർട്ടറിലെ തോൽവിക്കുശേഷം ടീമിൽ എന്താണ് സംഭവിച്ചത്

- അത് വളരെ ലളിതമാണ്, ഞങ്ങൾ പിന്നീട് നന്നായി കളിച്ചു! അതിനുശേഷം ഒന്നൊഴികെ മറ്റെല്ലാ കളികളും ജയിച്ചു. ലോകകപ്പിന് യോഗ്യത നേടുമ്പോൾ ഗോൾ വ്യത്യാസം നാൽപ്പതിലേറെയായിരുന്നു.

എന്നാൽ ലോകകപ്പിൽ അതുപോലെയാകില്ലെന്ന് എനിക്കറിയാം. എതിരാളി ഗോൾനേടുന്നത് തടയാൻ എല്ലാവരും പരമാവധി ശ്രമിക്കും. അതാണ് ലോകകപ്പിലെ കളി. എളുപ്പത്തിലുള്ള മത്സരങ്ങളില്ല, എളുപ്പമുള്ള എതിരാളിയുമില്ല. മാനസികമായും ശാരീരികമായു നമ്മൾ അങ്ങേയറ്റം ശക്തരായിരിക്കണം.

? 1986 ലോകകപ്പിൽ ക്വാർട്ടറിലെത്തിയതാണ് ഇപ്പോഴും ബെൽജിയത്തിന്റെ മികച്ച പ്രകടനം

- അന്ന് മാറഡോണ പ്രഭാവത്തിൽ ഞങ്ങൾ സെമിയിൽ അർജന്റീനയോട് തോറ്റു. പിന്നീട് മൂന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിലും തോറ്റു.