ണ്ട് ഒരാഴ്ച സിനദിന്‍ സിദാനൊപ്പം റയല്‍ മാഡ്രിഡില്‍ കഴിഞ്ഞിട്ടുണ്ട് കൈലിയന്‍ എംബാപ്പെ. മാഡ്രിഡിലെ അന്തരീക്ഷമൊക്കെ നന്നായി പിടിച്ചെങ്കിലും എംബാപ്പെ റയലുമായി കരാര്‍ ഒപ്പിട്ടില്ല. പരിശീലനം കഴിഞ്ഞ് പിറ്റേന്ന് തന്നെ അച്ഛനും മകനും ഫ്രാന്‍സിലേയ്ക്ക് വിമാനം കയറി.

അച്ഛന്റെ പരിശീലനത്തില്‍ കളിച്ചു പഠിച്ചു തുടങ്ങിയ എംബാപ്പെയ്ക്ക് ഫ്രാന്‍സ് വിട്ടൊരു കളിയില്ല അന്നും ഇന്നും. റയലും ആഴ്‌സണലും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഉള്‍പ്പടെ യൂറോപ്പിലെ മുന്‍നിര ക്ലബുകളില്‍ നിന്നെല്ലാം നല്ല ചൂടന്‍ ഓഫറുകളുണ്ടായിരുന്നു മിന്നല്‍വേഗമുള്ള ഈ താരത്തിന്. എന്നാല്‍, കോടികളുടെ കിലുക്കമുള്ള ഈ ഓഫറുകള്‍ക്ക് പകരം എംബാപ്പെ തിരഞ്ഞെടുത്ത് മൊണാക്കോയാണ്. രണ്ടു വര്‍ഷത്തിനുശേഷം വായ്പാതാരമായി പോയതാവട്ടെ പി.എസ്.ജിയിലേയ്ക്കും.

സ്‌പെയിനില്‍ വിലസുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും അര്‍ജന്റൈന്‍ ഇതിഹാസമെന്ന വിശേഷണം പേറുന്ന ലയണല്‍ മെസ്സിയെയും പാരിസില്‍ കളിക്കുന്ന ബ്രസീലുകാരന്‍  നെയ്മറെയുമെല്ലാം കണ്ടു പരിചയിച്ചവര്‍ക്ക് അത്ര എളുപ്പം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന താരമല്ല, കളത്തിന് പുറത്തെ എംബാപ്പെ.

Kylian Mbappe
എംബാപ്പെയുടെ കുട്ടിക്കാലത്തെ ചിത്രം

സ്വന്തം നാടിനുവേണ്ടി കളിക്കുന്നത് മാത്രമല്ല, ക്രിസ്റ്റ്യാനോയുടെ കട്ട ആരാധകനായ എംബാപ്പെയുടെ സവിശേഷത. ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലത്തില്‍ നിന്ന് ഒരു ചില്ലിക്കാശ് പോലുമെടുക്കാറില്ല ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരമായ എംബാപ്പെ. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് എംബാപ്പെ ഉപയോഗിക്കുന്നത്. 

അതും വൈകല്യങ്ങളുള്ള കുട്ടികളുടെ പഠനത്തിന്. ഇക്കുറി ഫ്രാന്‍സ് ലോകകപ്പടിച്ചാല്‍ ഈ കുട്ടികള്‍ക്ക് ലഭിക്കാന്‍ പോകുന്നത് 265,000 യൂറോ ആയിരിക്കുമെന്നാണ് കണക്ക്. എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സ് ഈ ലക്ഷ്യത്തിലേയ്ക്ക് ഒരടി കൂടി അടുത്തിരിക്കുകയാണ്.

വെറുതെ ഫ്രാന്‍സിന് ഒരു ജയം സമ്മാനിക്കുക മാത്രമല്ല, എംബാപ്പെ ചെയ്തത്. ഒരൊറ്റ രാത്രി കൊണ്ട് ലയണല്‍ മെസ്സി എന്ന ഇതിഹാസത്തെ വിസ്മൃതിയിലാക്കുക കൂടിയാണ്. പ്രീക്വാര്‍ട്ടറില്‍ ഗ്രീസ്മാനെയും ജിറൗഡിനെയും പോഗ്ബയെയുമെല്ലാം വരിഞ്ഞിടാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ അര്‍ജന്റീനയുടെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിപ്പോയത് എംബാപ്പെയുടെ മിന്നല്‍വേഗത്തിന് മുന്നിലാണ്. 

സ്വതവേ ദുര്‍ബലമായ അര്‍ജന്റീനയുടെ മധ്യനിരയിലൂടെ ശരവേഗത്തില്‍ പാഞ്ഞുവരുന്ന എംബാപ്പെയ്ക്ക് മുന്നില്‍ നിരായുധരായിരുന്നു അര്‍ജന്റൈന്‍ പ്രതിരോധം. ഈ പത്തൊന്‍പതുകാരനോട് ഓടിത്തളരാനായിരുന്നു മുപ്പതുകഴിഞ്ഞ മഷരാനോയുടെയും എവര്‍ ബനേഗയുടെയും റോഹോയുടെയും ഓട്ടമെന്‍ഡിയുടെയുമെല്ലാം വിധി. രണ്ട് ഗോള്‍ നേടുക മാത്രമല്ല, മറ്റ് രണ്ട് ഗോളുകളുടെ ചാലകശക്തിയായതും ഈ പത്തൊന്‍പതുകാരന്‍ തന്നെ.

Content Highlights: Kylian Mbappe overshadows Lionel Messi on the biggest stage