രട്ട പൗരത്വമുള്ളയാളാണ് ഡെനിസ് ദിമിത്രിയേവിച്ച് ഷെരിഷേവ്.  പിറന്ന നാടായ റഷ്യയേക്കാള്‍ പ്രിയം കളിച്ചു വളര്‍ന്ന സ്‌പെയിനാണെന്ന് പണ്ടൊരിക്കല്‍ പറയുകയും ചെയ്തിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ റഷ്യയ്ക്കുവേണ്ടി ഈ ഇരുപത്തിയേഴുകാരന്‍ ഇരട്ടഗോള്‍ നേടി താരമായത് യാദൃശ്ചികമാവും.

അച്ഛന്‍ ദിമിത്രിയുടെ ചുവടുപിടിച്ചാണ് ചെറിഷേവ് ഫുട്‌ബോള്‍ രംഗത്തെത്തിയത്. അച്ഛന്‍ കളിച്ചിരുന്ന സ്‌പോര്‍ട്ടിങ് ഡി ഗിജോണിലായിരുന്നു മകന്റെയും തുടക്കം. അവിടെ നിന്ന് അച്ഛന്റെ പാത പിന്തുടര്‍ന്ന് ബര്‍ഗോസിലെത്തി. ഒന്‍പതാം വയസ്സില്‍ ക്ലബിന്റെ യൂത്ത് ടീമില്‍ കളിച്ചുകൊണ്ടായിരുന്നു തുടക്കം.

2002ല്‍ റയല്‍ മാഡ്രിഡില്‍ കളിച്ചുകൊണ്ടായിരുന്നു ശ്രദ്ധേ നേടിയത്. ആ വര്‍ഷം തന്നെ സ്പാനിഷ് പൗരത്വവും നേടി. പിന്നീട് 2016 വരെ വലന്‍സിയയില്‍ വായ്പാ താരമായി കളിച്ചു. 2016ലാണ് വില്ലറയലിലെത്തിയത്. മടക്കമില്ലാത്ത ഏഴ് ഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ, ബാഴ്‌സയ്‌ക്കെതിരായ മത്സരത്തിലായിരുന്നു അരങ്ങേറ്റം.

റഷ്യയേക്കാള്‍ പ്രിയം സ്‌പെയിനാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നെങ്കിലും 2012ല്‍ ചെറിഷേവ് റഷ്യന്‍ ടീമില്‍ ഇടം നേടി. അമേരിക്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ഇരുപത് വര്‍ഷം മുന്‍പ് അച്ഛന്‍ ദിമിത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചതും അമേരിക്കയ്‌ക്കെതിരെയായിരുന്നു.

2014ല്‍ ഇരുപത്തിയഞ്ചംഗ ടീമില്‍ ഇടം നേടിയ ചെറിഷേവിന് പക്ഷേ കോച്ച് ഫാബിയോ കപെല്ലോ അവസാന ഇലവനില്‍ ഇടം നല്‍കിയില്ല. 2016ലെ യുവേഫ യൂറോ കപ്പില്‍ പരിക്ക് വില്ലനാവുകയും ചെയ്തു. രണ്ടു വര്‍ഷം പുറത്തിരുന്നശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് വീണ്ടും ദേശീയ ടീമില്‍ തിരിച്ചെത്തിയത്. മെയ് പതിനൊന്നാണ് ലോകകപ്പിനുള്ള സംഘത്തില്‍ ഇടം നേടിയത്.

ലോകകപ്പിലെ ആദ്യ ഇലവനില്‍ ഇടം നേടാനാവാതിരുന്ന ചെറിഷേവിന് തുണയായത് അലന്‍ സഗയോവിനേറ്റ പരിക്കാണ് ചെറിഷേവിന് തുണയായത്. ഇരുപത്തിനാലാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ചെറിഷേവ് നാല്‍പത്തിമൂന്നാം മിനിറ്റില്‍ ആദ്യമായി ലക്ഷ്യം കാണുകയും ചെയ്തു.

 ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിലായിരുന്നു ചെറിഷേവിന്റെ രണ്ടാം ഗോള്‍. തങ്ങള്‍ ആസൂത്രം ചെയ്തതായിരുന്നു രണ്ടാം ഗോളെന്ന് മത്സരശേഷം ചെറിഷേവ് പറഞ്ഞു.

ഇങ്ങനെയൊന്ന് എന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല. ടീമില്‍ സ്ഥാനം നേടിയതു തന്നെ വലിയ ഭാഗ്യമായി കരുതുന്നയാളാണ് ഞാന്‍. പരിശീലവേളയില്‍ ഞങ്ങള്‍ ഏറെ തലപുകച്ച് ആസൂത്രണം ചെയ്തതാണ് രണ്ടാം ഗോള്‍. സ്യൂബയ്‌ക്കൊപ്പം മുന്‍നിരയിലെത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. സ്യൂബയുടെ ഒരു ഹെഡ്ഡര്‍. ഞാന്‍ അത് ഷൂട്ട് ചെയ്യുക മാത്രമാണ് ചെയ്തത്. എനിക്ക് ആലോചിക്കാന്‍ സമയം കിട്ടുക പോലും ചെയ്തിരുന്നില്ല-ചെറിഷേവ് പറഞ്ഞു.

Content Highlights: Fifa WorldCup2018 Denis Cheryshev Russia Saudi Arabia Goal