പെനാൽറ്റിയേക്കാൾ അനായാസം ഫ്രീ കിക്ക് ഗോളാക്കുന്ന താരമാണ് ലയണൽ മെസ്സി. കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരേയും മെസ്സിയുടെ ഫ്രീ കിക്ക് ഗോൾ കണ്ടു. ഇഞ്ചുറി ടൈമിലായിരുന്നു മെസ്സിയുടെ ഫ്രീ കിക്ക്.

എയ്ഞ്ചൽ ഡി മരിയയെ പിയെറോ ഹിൻകാപിയ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റിയിലേക്ക് വിരൽ ചൂണ്ടി. ഒപ്പം പിയെറോയ്ക്ക് ചുവപ്പും കാർഡും കാണിച്ചു. എന്നാൽ റഫറിയോട് ഇക്വഡോർ താരങ്ങൾ വാദിച്ചു. ഒടുവിൽ പെനാൽറ്റി ഫ്രീ കിക്ക് ആയി മാറി. എന്നാൽ ലയണൽ മെസ്സി എടുത്ത ആ ഫ്രീ കിക്ക് അനായാസം വലയിലെത്തി.

ഇതിന് പിന്നാലെ മലയാളി ആരാധകർ മെസ്സിയുടെ ഫ്രീ കിക്കിനെ പ്രകീർത്തിച്ച് ട്രോളുമായി വന്നു. അർജന്റീനക്ക് കൊടുത്ത പെനാൽറ്റി വാദിച്ച് ഫ്രീ കിക്ക് ആക്കിയ സഹകളിക്കാരോട് ഇക്വഡോർ ഗോളി 'എന്നാ പിന്നെ അനുഭവിച്ചോ...' എന്നു പറയുന്നതാണ് ഒരു ട്രോൾ.

'യൂറോ കപ്പിൽ ഇതുവരെ ഒരു ഡയറക്ട് ഫ്രീ കിക്ക് ഗോൾ പിറന്നിട്ടില്ല. അയാൾ പിറന്നത് അവിടെയല്ല. അതു തന്നെ കാരണം.' എന്നായിരുന്നു മറ്റൊരു ട്രോൾ. ഇക്വഡോറിനെതിരേ മെസ്സി ഫ്രീ കിക്ക് അടിച്ചപ്പോൾ കമന്റേറ്ററും ഇതേ കാര്യം പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ച് മെസ്സി വിരുദ്ധരും രംഗത്തെത്തി. 'അയാൾക്ക് ഇതുവരെ ഒരു കപ്പും കിട്ടിയിട്ടില്ല. കാരണം അയാൾ ജനിച്ചത് അർജന്റീനയിൽ ആണ്' എന്നായിരുന്നു ഈ ട്രോളിനുള്ള ഒരു കമന്റ്.

Content Highlights: Lionel Messi dazzles for Argentina with stunning Copa America quarter final free kick against Ecuador