റിയോ ഡി ജനൈറോ: മാരക്കാനയില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിച്ചേക്കും. 

6,500 കാണികള്‍ക്കോ സ്‌റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളുന്നതിന്റെ 10 ശതമാനം പേര്‍ക്കോ ആണ് പ്രവേശനം അനുവദിക്കുകയെന്ന് റിയോ ഡി ജനൈറോ മേയറുടെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.

ദക്ഷിണ അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്റെ പ്രത്യേക ക്ഷണം ലഭിച്ചവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. മേയറുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെല്ലാം സ്റ്റേഡിയത്തില്‍ പ്രവേശിക്കും മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 5:30-നാണ് കോപ്പ അമേരിക്ക കിരീടപോരാട്ടം.

Content Highlights: Copa America final Rio de Janeiro to allow some spectators in Maracana Stadium