ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിക്ക് വിജയത്തുടക്കം. ഏഷ്യന്‍ ശക്തികളായ ജപ്പാനെ എതിരില്ലാത്ത നാല് ഗോളിനാണ് ചിലി തോല്‍പ്പിച്ചത്. ചിലിക്കായി എഡ്വാര്‍ഡൊ വര്‍ഗാസ് ഇരട്ട ഗോള്‍ നേടി.
കളി തുടങ്ങി 41-ാം മിനിറ്റിലാണ് ചിലി ലീഡെടുത്തത്. എറിക് പുള്ഗാറായിരുന്നു ഗോള്‍ സ്കോറര്‍. 54-ാം മിനിറ്റിലാണ് രണ്ടാം ഗോളുമെത്തി. എഡ്വാര്‍ഡോ വര്‍ഗാസിലൂടെ ചിലി 2-0ത്തിന് മുന്നിലെത്തി.
പിന്നീട് 82-ാം മിനിറ്റിലായിരുന്നു ഗോള്‍. സൂപ്പര്‍ താരം അലക്സി സാഞ്ചസ് ആണ് ലക്ഷ്യം കണ്ടത്. തൊട്ടടുത്ത മിനിറ്റില്‍ വര്‍ഗാസിലൂടെ ചിലി നാലാം ഗോളും നേടി. ചിലിയുടെ അടുത്ത മത്സരം ഇക്വഡോറിനെതിരെയാണ്. പിന്നീട് യുറുഗ്വായെയേും നേരിടും.
Content Highlights: Vargas at the Double as Chile Rout Japan Copa America 2019