സാല്‍വദോര്‍:  കോപ്പ അമേരിക്ക ഫുട്‌ബോളില്‍ യുറഗ്വായ് സെമി കാണാതെ പുറത്ത്. പെറുവിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോറ്റു. സുവരാസ് എടുത്ത കിക്ക് പെറു ഗോള്‍കീപ്പര്‍ ഗല്ലെസെ സേവ് ചെയ്യുകയായിരുന്നു. ഇതോടെ രണ്ടാം സെമിഫൈനലില്‍ പെറുവും ചിലിയും ഏറ്റുമുട്ടും. ആദ്യ സെമി അര്‍ജന്റീനയും ബ്രസീലും തമ്മിലാണ്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. യുറഗ്വായ്ക്കായി ആദ്യ കിക്കെടുത്തത് സുവാരസായിരുന്നു. അത് ഗോള്‍കീപ്പര്‍ തടുത്തതോടെ പെറു ആധിപത്യം നേടി. 

പിന്നീട് കവാനി, സ്റ്റുവാനി, ബെന്റാങ്കുര്‍, ടൊറെയ്‌റ എന്നിവര്‍ യുറഗ്വായ്ക്കായി ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല. കാരണം തങ്ങളുടെ അഞ്ചു കിക്കുകളും പെറു ലക്ഷ്യത്തിലെത്തിച്ചിരുന്നു. ഗ്യുറേറോ, റുഡിയാസ്, യോടുന്‍, അദ്‌വിങ്കുല, ഫ്‌ളോറെസ് എന്നിവരാണ് പെറുവിനായി ഗോള്‍ നേടിയത്.

 

Content Highlights: Peru beat Uruguay on penalties to qualify for Copa América semi final