ബ്രിയൽ ജീസസായിരുന്നു കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ ബ്രസീലിന്റെ രക്ഷകൻ. ഒന്നാന്തരമൊരു ഗോൾ. ഗോളിനുവേണ്ടി അതിലും സുന്ദരമായൊരു പാസ്. പിന്നെ ഒരു ഡസനോളം നീക്കങ്ങളും. പക്ഷേ, രക്ഷകന് സ്വയം രക്ഷിക്കാനായില്ല. അറുപത്തിയൊൻപതാം മിനിറ്റിൽ രണ്ടാം മഞ്ഞ വഴി ചുവപ്പ് കാർഡ് കണ്ട് മടങ്ങേണ്ടിവന്നു ബ്രസീലിന്റെ ഒൻപതാം നമ്പറുകാരന്.

jesus

ജീസസ് മടങ്ങി പത്തു പേരായി ചുരുങ്ങിയിട്ടും ബ്രസീൽ ജയിച്ചു. എന്നാൽ, ചുവപ്പ് കാർഡ് കണ്ട് മടങ്ങേണ്ടിവന്ന് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ഗബ്രിയൽ ജീസസിന്. ഗ്രൗണ്ടിൽ വച്ചു തന്നെ റഫറിയോട് നീരസം പ്രകടിപ്പിച്ചു. പിന്നെ മുന്നിൽ വന്നു പെട്ട പെറു താരത്തോടായി. അതുകഴിഞ്ഞ്   ടെക്നിക്കൽ ഏരിയയിലെ വെള്ളക്കുപ്പിയോടായി അരിശം. അതിനുശേം ഡ്രസ്സിങ് റൂമിലേയ്ക്ക് പോകുംവഴി റഫറിമാർക്ക് വീഡിയോ വിശകലനം നടത്താനുള്ള വാറിന്റെ വലിയ പെട്ടിക്കും കിട്ടി തല്ലും ഇടിയും വാർ ബോക്സ് പിന്നെ സംഘാടർക്ക് വന്ന് എടത്തുയർത്തി വയ്ക്കേണ്ടിവന്നു. അതുംകഴിഞ്ഞ് നേരെ ഗ്യാലറിയുടെ പടിയിൽ പോയിരുന്ന് പൊട്ടിപ്പൊട്ടി ഒരു കരച്ചിലും. ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട വികൃതിപ്പയ്യന്റെ ചേഷ്ടകളാണ് ഗ്രൗണ്ടിന് പുറത്ത് കുറച്ചുനേരം കണ്ടത്. ബ്രസീൽ ടീമംഗങ്ങൾ എത്തിയാണ് ജീസസിനെ പിന്നെ സമാശ്വസിപ്പിച്ചത്.

Content Highlights: Copa America Soccer Brazil Peru Gabriel Jesus VAR Red Card