സാവോ പോളോ: സൂപ്പര്‍താരം ലയണല്‍ മെസി ചുവപ്പു കാര്‍ഡ് കണ്ട മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലിയെ തോല്‍പ്പിച്ച് അര്‍ജന്റീന കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കഴിഞ്ഞ രണ്ടുതവണയും ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇരുവരും. 

ഒന്നിനെതിരേ രണ്ടു ഗോളുള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. കയ്യാങ്കളികള്‍ ഉടനീളം കണ്ട മത്സരത്തില്‍ പരസ്പരം തമ്മിലടിച്ചതിന് 37-ാം മിനിറ്റില്‍ ലയണല്‍ മെസിക്കും ചിലി താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡ് ലഭിച്ചു. മത്സരത്തിലുടനീളം ഏഴ് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീന ആക്രമിച്ചു കളിച്ചു. 12-ാം മിനിറ്റില്‍ മെസിയുടെ അളന്നുമുറിച്ച പാസ് സ്വീകരിച്ച സെല്‍ജിയോ അഗ്യൂറോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. 10 മിനിറ്റിനു ശേഷം പൗളോ ഡിബാല അര്‍ജന്റീനയുടെ ലീഡുയര്‍ത്തി. 59-ാം മിനിറ്റില്‍ ആര്‍തുറോ വിദാലാണ് പെനാല്‍റ്റിയിലൂടെ ചിലിയുടെ ഗോള്‍ നേടിയത്.

Content Highlights: Copa America Argentina BEAT Chile Red card for Messi