ബ്രസീലിയ: കോപ്പ അമേരിക്ക പോരാട്ടത്തില്‍ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറില്‍ കടന്നു.

ഖത്തറിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് പത്ത് മാറ്റങ്ങളുമായി ഇറങ്ങിയ കൊളംബിയ 31-ാം മിനിറ്റില്‍ ഗുസ്താവോ ക്വെല്ലറുടെ ഗോളിലാണ് വിജയം പിടിച്ചത്.

ഇതോടെ ഗ്രൂപ്പ് ബിയിലെ എല്ലാ മത്സരങ്ങളും വിജയിച്ച് കൊളംബിയ ക്വാര്‍ട്ടറിലെത്തി. കൊളംബിയ പരാഗ്വെയെ തോല്‍പ്പിച്ചതോടെ അര്‍ജന്റീനയും ക്വാര്‍ട്ടറില്‍ കടന്നു. ഖത്തറിനെതിരേ അര്‍ജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

Content Highlights: copa america 2019 colombia vs paraguay