പോര്‍ട്ടോ അലേഗ്രോ: കോപ്പ അമേരിക്കയുടെ രണ്ടാം സെമി ഫൈനലില്‍ ചിലിയെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് പെറു ഫൈനലില്‍. 1975ന് ശേഷം പെറു ഇതാദ്യമായാണ് ഫൈനലില്‍ എത്തുന്നത്. എഡിസണ്‍ ഫ്‌ലോറിസ്, യോഷിമര്‍ യോടുന്‍, പൗലോ ഗെറേറോ എന്നിവരാണ് പെറുവിനായി വിജയഗോളുകള്‍ നേടിയത്. 

ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു പെറു. 21-ാം മിനിറ്റില്‍ എഡിസണ്‍ ഫ്‌ലോറിസാണ് ആദ്യം ഗോള്‍ വല കുലുക്കിയത്. പിന്നാലെ 38-ാം മിനിറ്റില്‍ യോഷിമര്‍ യോടുന്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ പൗലോ ഗെറേറോയുടെ വകയായിരുന്നു മൂന്നാം ഗോള്‍. 

മാരക്കാനയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പെറു ബ്രസീലിനെ നേരിടും. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിന് യോഗ്യത നേടിയത്.

Content Highlights: Chile vs Peru, Copa America 2019