ബ്രസീലിയ: ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിച്ച മത്സരത്തില്‍ ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി യുറഗ്വായ് ഗ്രൂപ്പ് സി ജേതാക്കള്‍.

82-ാം മിനിറ്റില്‍ എഡിന്‍സന്‍ കവാനി നേടിയ ഗോളിലായിരുന്നു യുറഗ്വായുടെ വിജയം. ഇരു ടീമുകളും നേരത്തെ തന്നെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. 

മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായാണ് യുറഗ്വായ് ക്വാര്‍ട്ടറിലെത്തിയത്.

ഇക്വഡോര്‍ - ജപ്പാന്‍ മത്സരം സമനിലയില്‍

ബ്രസീലിയ: ഗ്രൂപ്പ് സിയിലെ അപ്രധാന മത്സരത്തില്‍ ഇക്വഡോര്‍ ജപ്പാനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. 

ഇരുവരും നേരത്തെ തന്നെ പുറത്തായിരുന്നു. ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. 15-ാം മിനിറ്റില്‍ ഷോയ നക്കാജിമയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 35-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ മെന ഇക്വഡോറിന്റെ ഗോള്‍ നേടി.

Content Highlights: Chile Uruguay Cavani header snatches top spot in Group C