റിയോ ഡി ജനെയ്‌റോ: പെറുവിനെതിരേ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിന് ഒരുങ്ങുന്ന ബ്രസീലിന് തിരിച്ചടി. പരിക്കേറ്റ വില്ല്യന്‍ ഫൈനല്‍ കളിക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് ചെല്‍സി വിങ്ങര്‍ക്ക് വിനയായത്. 

പിന്‍തുടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച്ച ബ്രസീല്‍ താരം പരിശോധനക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വിശ്രമം ആവശ്യമാണെന്നും ഫൈനല്‍ കളിക്കേണ്ടെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

അര്‍ജന്റീനക്കെതിരായ സെമിഫൈനലിനിടെയാണ് വില്ല്യന് പരിക്കേറ്റത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എവര്‍ട്ടണ് പകരക്കാരനായി വില്ല്യന്‍ കളിത്തിലിറങ്ങുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെതിരേ വില്ല്യന്‍ ഗോള്‍ നേടിയിരുന്നു. പരാഗ്വയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലും ലക്ഷ്യം കണ്ടു. കോപ്പ അമേരിയ്ക്കുള്ള ബ്രസീല്‍ ടീമിലേക്ക് അവസാന നിമിഷമാണ് വില്ല്യന് വിളി വന്നത്. പരിക്കേറ്റ നെയ്മര്‍ പിന്മാറിയതിനെ തുടര്‍ന്നായിരുന്നു ഇത്.

Content Highlights: Brazil's Willian ruled out of Copa America final with injury